ചെന്നൈ(തമിഴ്നാട്): ഒരു ദര്‍ഗ നിലനില്‍ക്കുന്നു എന്നതുകൊണ്ട് മാത്രം ഭൂമി സ്വയമേവ വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വരുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി സ്ഥാപിക്കാതെ വഖഫ് ബോര്‍ഡിന് അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസ് കെ. ഗോവിന്ദരാജന്‍ തിലകവാടി പറഞ്ഞു. ഖബറുകളും ദര്‍ഗകളും നിലനില്‍ക്കുന്ന ഭൂമി വഖഫിന്റേതാണെന്ന തമിഴ്‌നാട് വഖഫ് ബോര്‍ഡ് പ്രമേയം റദ്ദാക്കിയാണ് വിധി.
ചെന്നൈയിലെ ട്രിപ്ലിക്കേനിലെ കാമരാജ് റോഡില്‍ നിലനില്‍ക്കുന്ന സയ്യിദ് ഹബീബുള്ള ഷാ ഖാദരി ആരിഫ് റബ്ബാനി ഹസാരത്ത് ദര്‍ഗയ്ക്ക് മുതവല്ലിയെ നിയമിക്കുകയും മുന്‍കൂര്‍ സര്‍വേയില്ലാതെ വഖഫ് നിയമപ്രകാരം ദര്‍ഗ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ബോര്‍ഡ് നീക്കമാണ് കോടതി തടഞ്ഞത്.


















Discussion about this post