ചണ്ഡീഗഡ്: ഫിറോസ്പൂരില്‍ നിന്ന് വന്‍ ആയുധസന്നാഹം സുരക്ഷാ ഏജന്‍സികള്‍ കണ്ടെടുത്തു. പഞ്ചാഹില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ സൈനികര്‍ ആയുധങ്ങള്‍ പിടിച്ചെടുത്തത്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് പോലീസിന്റെ അതിര്‍ത്തി സുരക്ഷാ സേനയും(ബിഎസ്എഫ്) പ്രത്യേക ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത് കണ്ടെടുത്തത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഫിറോസ്പൂര്‍ സെക്ടറില്‍ നിന്നാണ് 10 മാഗസിനുകള്‍ക്കൊപ്പം അഞ്ച് എകെ 47 റൈഫിളുകളും യുഎസ് നിര്‍മ്മിത മൂന്ന് കോള്‍ട്ട് റൈഫിളുകളും ആറ് മാഗസിനുകളും അഞ്ച് ചൈന നിര്‍മ്മിത പിസ്റ്റളുകളും 10 മാഗസിനുകളും കാട്രിഡ്ജുകളും പിടികൂടിയത്.
തെരഞ്ഞെടുപ്പില്‍ ഖലിസ്ഥാന്‍ ഭീകരരുടെ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ആയുധങ്ങള്‍ പിടിച്ചെടുത്തത് കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായേക്കും.
Discussion about this post