ബനസ്‌കന്ത (ഗുജറാത്ത്): വിദ്വേഷപ്രചരണം നടത്തിയതിന്റെ പേരില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വദ്ഗാമില്‍ നിന്നുള്ള എംഎല്‍എയായ മേവാനിയെ ബുധനാഴ്ച രാത്രിയോടെയാണ് കൊക്രജാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബനസ്‌കന്തയിലെ പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വച്ചായിരുന്നു അറസ്റ്റ്.
സമുദായസ്പര്‍ധ സൃഷ്ടിക്കുന്ന ട്വീറ്റുകളുടെ പേരില്‍ ഇയാള്‍ക്കെതിരെ കൊക്രജാര്‍ പോലീസ് കേസെടുത്തിരുന്നു. ശത്രുത വളര്‍ത്തുക, കലാപത്തിന് പ്രേരിപ്പിക്കുക, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റെന്ന് കൊക്രജാര്‍ പോലീസ് സൂപ്രണ്ട് തുബെ പ്രതീക് വിജയ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. മേവാനിയെ അഹമ്മദാബാദിലേക്കും പിന്നീട് ആസാമിലേക്കും കൊണ്ടുപോയി.
അതിനിടെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്ന് ഐടി നിയമപ്രകാരം നീക്കിയിട്ടുണ്ട്. എന്നാല്‍ പോലീസ് മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അതേസമയം ആസാം പോലീസ് അദ്ദേഹത്തിനെതിരെ ചുമത്തിയ ചില കേസുകളെ കുറിച്ച് അറിയാമെന്നും മേവാനിയുടെ അനുയായികള്‍ പറഞ്ഞു.
വദ്ഗാമില്‍ നിന്ന് സ്വതന്ത്രനായി 2017ല്‍ വിജയിച്ച ജിഗ്നേഷ് മേവാനി.2019 സപ്തംബറില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ ജാതി, മതവിദ്വേഷ പ്രചരണം നടത്തിയാണ് മേവാനി ജനശ്രദ്ധയിലേക്ക് വരുന്നത്.
Discussion about this post