പ്രയാഗ്‌രാജ്: കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്താണോ ജ്ഞാനവാപി മസ്ജിദ് നിര്‍മ്മിച്ചതെന്ന തര്‍ക്കത്തില്‍ അജയ് കുമാര്‍ മിശ്ര കമ്മീഷന് പഠനം തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. കമ്മീഷണറെ നിയോഗിക്കുന്നതിനെതിരെ അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്ഷേത്രം തകര്‍ത്താണോ മസ്ജിത് നിര്‍മ്മിച്ചത് തുടങ്ങിയ വിഷയങ്ങളില്‍ കൂടൂതല്‍ പരിശോധനകള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. അജയകുമാര്‍ മിശ്രയം കമ്മീഷണറായി നിയോഗിച്ചുകൊണ്ടുള്ള സിവില്‍ കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയാണ് ജസ്റ്റിസ് ജെ.ജെ. മുനീര്‍ തള്ളിയത്.
വാരാണസിയിലെ വിശ്വനാഥ് ക്ഷേത്രത്തിലെ ആരാധനയുടെ ഭാഗമായി മസ്ജിദ് കോമ്പൗണ്ടിലുള്ള ഗൗരി, ഗണേശ്, നന്ദി, ഹനുമാന്‍, നന്ദി തുടങ്ങിയ വിഗ്രഹങ്ങളെ സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുന്നതിന് അഡ്വക്കേറ്റ് കമ്മീഷണറെ നിയോഗിച്ച ഇടപെടല്‍ തടഞ്ഞ സിവില്‍ കോടതിയുടെ മറ്റൊരു ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
ഹര്‍ജിക്കാരനായ എസ്എഫ്എ നഖ്വി, ചീഫ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ബിപിന്‍ ബിഹാരി പാണ്ഡെ, ഉത്തര്‍പ്രദേശ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ എം.സി. ചതുര്‍വേദി എന്നിവരുടെ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് ജെ.ജെ. മുനീര്‍ ഹര്‍ജി തള്ളിയത്.
ഒരു തരത്തിലും കമ്മീഷണര്‍ ഹര്‍ജിക്കാരന്റെ അവകാശങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ അവരുടെ നിലപാടുകള്‍ക്കെതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, അതിനെ എതിര്‍ക്കാം, രേഖകളിലെ തെളിവുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്ന് കോടതി പറഞ്ഞു. സ്ഥലം പരിശോധിക്കുകയും വീഡിയോഗ്രാഫ് ചെയ്യുകയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നതിനായാണ് അഡ്വ. അജയ്കുമാര്‍ മിശ്രയെ കമ്മീഷണറായി നിയമിച്ചത്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post