മുംബൈ: പ്രിയങ്കയ്ക്ക് രണ്ടു കോടി കൊടുത്താല്‍ പദ്മഭൂഷണ്‍ തരപ്പെടുത്തിത്തരാമെന്ന് കോണ്‍ഗ്രസ് നേതാവ് മുരളി ദേവ്‌റ പറഞ്ഞതായി യെസ് ബാങ്ക് പ്രൊമോട്ടര്‍ റാണാ കപൂര്‍. പ്രിയങ്ക വാദ്രയില്‍ നിന്ന് എംഎഫ് ഹുസൈന്റെ പെയിന്റിങ് രണ്ട് കോടി രൂപയ്ക്ക് വാങ്ങാനാണ് അന്ന് കേന്ദ്രപെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌റ തന്നെ നിര്‍ബന്ധിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേന് നല്കിയ മൊഴിയില്‍ റാണാ കപൂര്‍ വ്യക്തമാക്കി. തുക ന്യൂയോര്‍ക്കില്‍ സോണിയ ഗാന്ധിക്ക് ചികിത്സയ്ക്കായി വിനിയോഗിച്ചെന്നാണ് ദേവ്‌റ തന്നോട് പറഞ്ഞത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായിരുന്നു മുരളി ദേവ്റ. എംഎഫ് ഹുസൈന്റെ പെയിന്റിങ് വാങ്ങിയതിന് പ്രതിഫലമായി പദ്മഭൂഷണ്‍ ബഹുമതിയും കൂടുതല്‍ ബിസിനസ്സുമായിരുന്നു വാഗ്ദാനം.
റാണാ കപൂറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇഡി അന്വേഷിക്കുകയാണ്. ഗൗതം ഥാപ്പറിന്റെ അവന്ത കമ്പനിക്ക് അനധികൃതമായി 1900 കോടി രൂപ വായ്പ നല്‍കിയതിന് റാണാ കപൂറിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഗൗതം ഥാപ്പറിന്റെ കമ്പനിക്ക് യെസ് ബാങ്കില്‍ നിന്ന് 1,900 കോടി രൂപ വായ്പ നല്‍കുന്നതിന് കപൂറിന് 300 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് കേസ്.
Discussion about this post