VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കൈക്കുഞ്ഞുമായി MDMA കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികൾ ചെക്ക്പോസ്റ്റിൽ പിടിയിൽ

കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു

VSK Desk by VSK Desk
12 September, 2022
in കേരളം
Share
Tweet
SendTelegram

മലപ്പുറം: മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരിൽ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി. സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത് .

കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാർ ലഹരി വസ്തു കടത്താൻ ശ്രമിച്ചത്. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവിൽ നിന്നും MDMA എടുത്ത്, ഗൂഡല്ലൂർ നാടുകാണി ചുരം വഴി കേരളത്തിൽ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂർ വരെ ജീപ്പിൽ വന്ന ഇവർ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായി ബൈക്കിൽ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവർ ഈ വഴി സ്വീകരിച്ചതെന്നാണ് കരുതുന്നത്. അസ്‌ലാമുദ്ധീൻ, ഷിഫ്ന എന്നിവർ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീൻ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. കടുത്ത തണുപ്പിൽ ബൈക്കിൽ വന്നപ്പോൾ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

MDMA മൂന്ന് പേരുടെ കൈവശവും ഉണ്ടായിരുന്നു. ഒരു സംഘം പിടിക്കപ്പെട്ടാലും രക്ഷപ്പെടുന്ന മറ്റുള്ളവർക്ക് ബാക്കി ഉള്ളത് വില്പന നടത്താൻ കഴിയും എന്ന കണക്ക് കൂട്ടലിലാണ് ഇത്തരത്തിൽ മൂന്നായി ഭാഗിക്കാൻ കാരണം.

നിലമ്പൂർ താലൂക്കിൽ വഴിക്കടവ് എക്‌സൈസ് ചെക്ക്പോസ്റ്റിൽ വച്ച് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം ടി. ഷിജുമോനും സംഘവും,മലപ്പുറം ഇ ഐ ആൻഡ് ഐ ബി ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷെഫീഖ്, നിലമ്പൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ആണ് എം ഡി എം എ പിടികൂടിയത്.എം ഡി എം എ കടത്തികൊണ്ടുവരുവാൻ ഉപയോഗിച്ച ജീപ്പ്, ബൈക്ക്, സ്കൂട്ടർ മുതലായ വാഹനങ്ങളും തൊണ്ടി പണമായ 1,550 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസവും എം.ഡി.എം.എയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. അമരമ്പലം കാഞ്ഞിരംപാടം വാൽപ്പറമ്പിൽ സൈനുൽ ആബിദ് (29) നിലമ്പൂർ ചെറുവത്ത് കുന്ന് പൂവത്തിങ്കൽ നിസാമുദ്ദീൻ (23) എന്നിവരെയാണ് നിലമ്പൂർ എക്സൈസസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷ് അറസ്റ്റ് ചെയ്യതത് കെ.എൽ.17 യു, 1501 നമ്പർ ഹ്യൂണ്ടായ് കാറും പിടിച്ചെടുത്തു.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും, എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30തോടെ ഹ്യുണ്ടായ് കാറിൽ മാരക മയക്കുമരുന്നായ 15.677 ഗ്രാം MDMAയുമായി ഇവർ പിടിയിലായത്.

Tags: #drugs
Share
Tweet
SendShareShare

Latest from this Category

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies