കൊല്ലം: എസ്എഫ്‌ഐ അതിക്രമത്തില്‍ പൊറുതിമുട്ടിയ കൊല്ലം എസ്എന്‍ കോളജില്‍ ശുദ്ധീകരണവുമായി എസ്എന്‍ഡിപി യോഗം. കോളജിനുള്ളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളുമെല്ലാം ചുട്ടെരിച്ചായിരുന്നു ശുദ്ധീകരണം. പ്രതികരണമോ പ്രതിഷേധമോ ആയി ആരെങ്കിലും കോളജിനുള്ളില്‍ എത്തിയാല്‍ നേരിടാനായി എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ വന്‍സന്നാഹമാണ് ഇന്നലെ രാവിലെ മുതല്‍ നിലയുറപ്പിച്ചത്. വിരലിലെണ്ണാവുന്ന എസ്എഫ്‌ഐക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടണ്ടായത്.
കവാടത്തിനു സമീപത്തെ വിദ്യാര്‍ഥി സംഘടനകള്‍ കൈയടക്കി വച്ചിരുന്ന സെക്യൂരിറ്റി മുറി ഒഴിപ്പിച്ചു. പ്രിന്‍സിപ്പലിന്‍റെ ഓഫീസിന് മുന്നില്‍ ടയറുകളും പലകയും നിരത്തിയും തോരണം കെട്ടിയും കൈവശപ്പെടുത്തിയിരുന്ന രക്തസാക്ഷി കോര്‍ണര്‍ നീക്കം ചെയ്തു. ഓഡിറ്റോറിയത്തില്‍ സൂക്ഷിച്ചിരുന്ന കുറ്റന്‍ബോര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സാമഗ്രികളും പുറത്തേക്കു മാറ്റി ചുട്ടെരിച്ചു. പ്രിന്‍സിപ്പലിന്‍റെ ഓഫീസ് മുറിയുടെ മുന്നിലുള്ള കോര്‍ണറില്‍ നിരത്തിയിട്ടിരുന്ന ടയറുകള്‍ പിക്അപ് ആട്ടോയില്‍ കയറ്റി പുറത്തുകളഞ്ഞു.
എസ്എന്‍ കോളജ് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയ്‌ക്കെതിരെ തിങ്കളാഴ്ച വൈകിട്ടാണ് ശുദ്ധികലശമുണ്ടണ്ടായത്. എസ്എന്‍ഡിപി യോഗം, എസ്എന്‍ ട്രസ്റ്റ് പ്രവര്‍ത്തകരാണ് കോളജ് ശുദ്ധീകരിച്ചത്. നേരത്തെ കോളജില്‍ ചേര്‍ന്ന കോളജ് സംരക്ഷണ സമിതിയുടെ യോഗത്തിന് ശേഷമാണ് കോളജ് സംരക്ഷണ പദ്ധതിക്ക് ശക്തമായ തുടക്കമിട്ടത്.
കോളജിന്‍റെ യശസ് തകര്‍ക്കാനുള്ള നീക്കം കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് യോഗത്തില്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ വ്യക്തമാക്കി. അഞ്ച് ശതമാനം വിദ്യാര്‍ഥികളാണ് പ്രശ്‌നങ്ങള്‍ ഉണ്ടണ്ടാക്കുന്നത്. ഇത് മറ്റ് വിദ്യാര്‍ഥികളുടെയും പഠനാവസരം ഇല്ലാതാക്കുകയാണ്. ചില വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുകയാണ്. നാക് അക്രഡിറ്റേഷനുള്ള നടപടികള്‍ തുടരവെ അത് തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, പ്രസിഡന്റ് കെ. സുശീലന്‍, ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സെക്രട്ടറി വിജയകുമാര്‍, കുണ്ടറ യൂണിയന്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍, ചവറ യൂണിയന്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍, സെക്രട്ടറി കാരയില്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു. പഠനാന്തരീക്ഷം സുഗമമാക്കുന്നതിന് പ്രിന്‍സിപ്പലിന് പൂര്‍ണ പിന്തുണ നല്കും. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ക്ലാസ് ഇല്ലാത്തവര്‍ അനാവശ്യമായി കാമ്പസില്‍ തങ്ങാന്‍ അനുവദിക്കില്ലെന്നും കാമ്പസില്‍ വിദ്യാര്‍ഥി സംഘടനകളുടെ സാമഗ്രികള്‍ സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും അനുവദിക്കില്ലെന്നും യോഗം അറിയിച്ചു.
Discussion about this post