ആലപ്പുഴ: ആലപ്പുഴ വിശ്വ സംവാദ കേന്ദ്രത്തിൻ്റെ ഈ വർഷത്തെ നാരാജയന്തി മാധ്യമ പുരസ്‌കാരത്തിന് റിപ്പോർട്ടർ ചാനലിലെ സജിത്ത് കുമാർ തയ്യാറാക്കിയ ഫീച്ചറിന് ലഭിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഉതകുന്നതും സ്വപ്രയത്‌നത്താൽ മികവ് തെളിയിച്ച വനിതകളെ പരിചയപ്പെടുത്തുകയും ചെയ്ത റിപ്പോർട്ട്, വാർത്ത, ഫീച്ചർ എന്നീവയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. സ്വന്തം പറമ്പിൽ വനം വച്ച് പിടിപ്പിച്ച് പ്രകൃതിക്ക് വേണ്ടി ജീവിച്ച് മാതൃകയാകുന്ന കണ്ടല്ലൂരിലെ ദേവകിയമ്മയുടെ പ്രവർത്തനനേട്ടമായിരുന്നു ഫീച്ചറിൻ്റെ ഉള്ളടക്കം. ഇതുകൂടി കണക്കിലെടുത്താണ് രാജ്യത്തിൻ്റെ പത്മശ്രീ പുരസ്‌കാരത്തിന് അർഹമായത്.
മാതൃഭൂമിയിലെ റിപ്പോർട്ടറായ സുപ്രദ പ്രസാദ് ജൂറിയുടെ പ്രത്യേക പരാമർശത്തിൽ വന്നു. കുടുംബശ്രീയുടെ പ്രവർത്തനവും സാമ്പത്തിക സമാഹരണവും സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത് പരിഗണിച്ചാണിത്.
ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മരണാർത്ഥം 10,001 രൂപയും നാരദ ജയന്തി പുരസ്‌കാരവും റിപ്പോർട്ടർ ചാനലിലെ സജിത്ത് കുമാറിനും ജൂറിയുടെ പ്രത്യേക പരാമർശത്തിൽ വന്ന സുപ്രദ പ്രസാദിന് ക്യാഷ് അവാർഡും മൊമെൻ്റോയും മേയ് 26 ന് സംഘാടക സമിതി അധ്യക്ഷൻ സതീഷ് ആലപ്പുഴ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ആലപ്പുഴ പ്രസ് ക്ലബിൽ വച്ച് ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ നൽകും.
ആർ. അജയകുമാർ ജ്യൂറി ചെയർമാനായും. അഡ്വ: ആശാമോൾ, അഡ്വ: പി രാജേഷ്, ജെ മഹാദേവൻ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.













Discussion about this post