തൃശൂർ: കേരളീയ ഗണിതപദ്ധതിയുടെ ഉപജ്ഞതാവുമായ സംഗമഗ്രാമ മാധവൻ ഭാരതീയ ജ്ഞാന പൈതൃകത്തിലെ ശുക്രനക്ഷത്രമാണെന്ന് ഡോ.അനുരാധ ചൗധരി. ദേശീയ ഗണിത ദിനത്താേട് അനുബന്ധിച്ച്, 14-ാം നൂറ്റാണ്ടിലെ ഭാരതീയ ഗണിതപണ്ഡിതനായിരുന്ന സംഗമ ഗ്രാമമാധവൻ്റെ ഇരിങ്ങാലകുടയിലെ ജന്മഗൃഹം സന്ദർശിച്ച് അനുസ്മരണം നടത്താൻ നേരിട്ടെത്തിയതായിരുന്നു ഖരക്ക്പൂർ IIT യിലെ അധ്യാപികയായ ചൗധരി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആരംഭിച്ച ഭാരതിയ ജ്ഞാന പൈതൃക വിഭാഗത്തിൻ്റെ കോഡിനേറ്ററാണ് ഇപ്പാേൾ അനുരാധ ചൗധരി.
ആധുനിക ഗണിത തത്വങ്ങളുടെ അഗ്രേസരനുമായ ഇരിങ്ങാടപ്പള്ളി മാധവൻ എന്ന സംഗമ ഗ്രാമ മാധവൻ്റെ ജന്മഗൃഹവും ക്ഷേത്രസമുച്ചയവും അടക്കം സംരക്ഷിച്ച് ഭാരതീയ ഗണിത പഠന കേന്ദ്രമാക്കാൻ ബ്രഹത് പദ്ധതി ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. കേരളീയ ഗണിതം, കല, കളി, കരകൗശലം, കളരി എന്നിവക്കൊക്കെ ഉചിതമായ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആസൂത്രണങ്ങൾ നടന്നു വരുന്നതായി അവർ പറഞ്ഞു. കേരളീയ സമൂഹം ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണം.
കേരളീയ ഗണിത പദ്ധതി പരിചയപ്പെടുത്തുന്ന കേന്ദ്രത്തിൽ താളിയോല, മറ്റ് പ്രാമാണിക ഗ്രന്ഥങ്ങളുടെ ശേഖരണവും സംരക്ഷണവും പഠന ഗവേഷണ സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ പൗരാണിക ഗ്രന്ഥങ്ങൾ വായിക്കുന്നതും സംരക്ഷിക്കുന്നതും അടക്കമുള്ള വിഷങ്ങളിൽ പരീശീലനവും നൽകും. സംസ്കൃതം, തമിഴ്, പഴയ മലയാളം എന്നിവയിൽ പ്രവിണ്യം നൽകൽ, വട്ടെഴുത്ത്, കോലെഴുത്ത് എന്ന് വായിച്ചെടുക്കാനുള്ള പരിശീലനം, കേരളീയ ഗണിത പൈതൃകത്തിലെ പ്രമുഖരുടെ ജീവിതം, ബന്ധപ്പെട്ട സ്ഥലങ്ങളുടെ മാപ്പിംഗ് എന്നിവയും ഈ കേന്ദ്രത്തിലൂടെ നടക്കണം എന്നാണ് വിഭാവനം ചെയ്യുന്നത്. മാധവനെ അറിയാത്ത ഒരു വിദ്യാർത്ഥിയും കേരളത്തിൽ ഇനി ഉണ്ടാവരുത് എന്ന് അവർ അഭിപ്രായപ്പെട്ടു.
ഗണിത ദിനത്തോട് അനുബന്ധിച്ച് തൃശൂർ ഇരിങ്ങാലക്കുടയിലെ മാധവൻ്റെ ജന്മഗൃഹം സന്ദർശിക്കുകയും ക്ഷേത്രത്തിലെ മാധവശിലയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
മാധവഗണിത കേന്ദ്രം ഏർപ്പെടുത്തിയ 11-മത് മാധവ ഗണിത പുരസ്ക്കര ചടങ്ങിലും ഭാരതീയ ഗണിത സമ്മേളനത്തിലും പങ്കെടുക്കാനാണ് അവർ കേരളത്തിൽ എത്തിയത്. മാധവഗണിന കേന്ദ്രത്തിൻ്റെ സ്ഥാപക സെക്രട്ടറിയും ഇപ്പാേൾ ഡയറക്ടറുമായ എ.വിനോദ്, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.സുരേഷ്, സുഭാഷ് കല്ലറ്റുകര, ഹരി ഇരിങ്ങാടപ്പള്ളി, ക്ഷേത്ര പൂജാരി അശോകൻ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു.















Discussion about this post