കോഴിക്കോട്: കേരളത്തിന്‍റെ വികസന പ്രതിസന്ധിക്ക് കാരണം ഇടതു സമീപനമാണെന്ന് എസ്ബിഐ ഉപദേശകനും മുന്‍ ചീഫ് ജനറല്‍ മാനേജരമായ എസ്. ആദികേശവന്‍. ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് കേസരി പരമേശ്വരം ഹാളില്‍ സംഘടിപ്പിച്ച ‘കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭകരെ കുത്തകകളെന്ന് മുദ്രകുത്തി വര്‍ഗ ശത്രുക്കളായി പ്രഖ്യാപിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ അമിതമായ ട്രേഡ് യൂണിയന്‍വല്‍ക്കരണം മൂലം അടച്ചു പൂട്ടി. പുതിയ വ്യവസായ സ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി. 1991ല്‍ ഉണ്ടായ ഉദാരവല്‍ക്കരണത്തിന്‍റെ നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ കേരളം അതിലും പരാജയപ്പെട്ടു, അദ്ദേഹം പറഞ്ഞു.
കേരളത്തെ പിറകോട്ട് വലിക്കുന്ന വികസന സമീപനത്തിലെ തെറ്റ് തിരുത്തി ഇടതുപക്ഷം പുനര്‍വിചിന്തനം ചെയ്യണം. കമ്മ്യൂണിസത്തെ റഷ്യയും ചൈനയും അതത് രാജ്യങ്ങളുടെ പ്രത്യേകതകളുമായി ചേര്‍ത്താണ് സ്വീകരിച്ചത്. ദീനദയാല്‍ ഉപാധ്യായ മുന്നോട്ട് വെച്ച അന്ത്യോദയ എന്ന ആശയം ഭാരതീയ വികസന സങ്കല്‍പ്പത്തിലൂന്നിയതാണ്. നിഷ്പക്ഷവും തുല്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ബാങ്കിങ് മേഖലയിലടക്കം കൊണ്ടുവന്നത് നിലവിലെ കേന്ദ്ര സര്‍ക്കാരാണ്. ഉദ്യോഗ നിയമനത്തിലെ സ്വജനപക്ഷപാതം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു. ദേശീയതയില്‍ ഊന്നിയ വികസന സങ്കല്‍പ്പം കൈക്കൊള്ളാന്‍ കേരളം തയാറാവണം. ആഭ്യന്തര ഉത്പാദന രംഗത്ത് വളര്‍ച്ച കൈവരിക്കുകയാണ് കേരളത്തിന്റെ പ്രതിസന്ധി കൈവരിക്കാനുള്ള പരിഹാരം, അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ഉത്പാദന രംഗത്ത് വളര്‍ച്ച കൈവരിക്കാത്തതാണ് കേരളത്തിന്‍റെ വികസനത്തിന് തടസം. 2023 മാര്‍ച്ചില്‍ 10 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് കേരളം പ്രതീക്ഷിക്കുന്നതെങ്കില്‍ തമിഴ്നാട് 25 ലക്ഷം കോടിയുടെ ആഭ്യന്തര ഉത്പാദനവളര്‍ച്ച കൈവരിക്കും, അദ്ദേഹം വിശദീകരിച്ചു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി. സോമരാജന്‍ അധ്യക്ഷനായി. കാസര്‍കോട് ഗവ. കോളജ് സാമ്പത്തിക വിഭാഗം അസി.പ്രൊഫ. ഡോ. മിഥുന്‍.വി.പി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആര്‍. രാജഗോപാലകൃഷ്ണന്‍, വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പി. ബാലഗോപാലന്‍, ജോയിന്റ് സെക്രട്ടറി സുന്ദര്‍രാജ്. എം.എന്‍. സംസാരിച്ചു.
Discussion about this post