കൊല്ലം: ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിൽ ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യങ്കാളിയും ചേർന്ന് കേരളത്തിൽ നടത്തിയ സാമൂഹിക നവോത്ഥാനത്തിന്‍റെ ,ഹൈന്ദവ നവോത്ഥാനത്തിന്‍റെ തുടർപ്രവർത്തനമാണ് ഹിന്ദുഐക്യവേദി
കേരള സമൂഹത്തിൽ നടത്തിവരുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു. കൊല്ലം അമൃതപുരിയിൽ നടന്നുവരുന്ന ഹിന്ദുധർമ്മ പാഠശാലയിലെ മൂന്നാം ദിനത്തിൽ ഹൈന്ദവ നവോത്ഥാന ചരിത്രം
എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു എം. രാധാകൃഷ്ണൻ.
ആദ്ധ്യാത്മിക ആചാര്യന്മാരുടെ നേതൃത്വത്തിൽ
നടന്ന സാമൂഹിക പരിവർത്തന പ്രവർത്തനങ്ങൾ സവർണ്ണ സമുദായത്തിലെ ഉല്പതിഷ്ണുക്കളും അവർണ്ണ സമുദായവും ഒന്നിച്ചായിരുന്നു നടത്തിയിരുന്നത് ഈ പ്രവർത്തനങ്ങൾ ഒരിക്കലും സമുദായിക സംഘർഷങ്ങൾക്ക് കാരണവുമായിട്ടില്ല. ഇതിന്‍റെ തുടർപ്രവർത്തനങ്ങളാണ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. ആയതിനാൽ വർത്തമാന സാഹചര്യത്തിൽ ഹിന്ദു ഐക്യ വേദിയുടെ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post