തിരുവനന്തപുരം: എബിവിപി 38-ാമത് സംസ്ഥാന സമ്മേളനം 2023 ജനുവരി 14, 15, 16 തിയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കും.14ന് രാവിലെ 11ന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. 750 പ്രതിനിധികൾ പങ്കെടുക്കും.
സമഗ്ര വിദ്യാഭ്യാസം സ്വാശ്രയ ഭാരതം എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് യുവജനതയ്ക്ക് മാതൃകയും പ്രചോദനവും ആകുന്ന വിധത്തിൽ സാമൂഹിക പ്രതിബദ്ധതയോട് കൂടി, വിദ്യാഭ്യാസ സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് സമ്മേളനത്തിൽ വച്ച് “യുവ പുരസ്കാർ” സമ്മാനിക്കും.
16ന് ടാഗോർ തിയേറ്ററിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന വിദ്യാർത്ഥി റാലി കിഴക്കേക്കോട്ട നായനാർ പാർക്കിൽ (സ്വ:മുരുകാനന്ദൻ നഗർ ) സമാപിക്കും. ഇതിൽ 5000 വിദ്യാർഥികൾ പങ്കെടുക്കും. തുടർന്ന് പൊതുസമ്മേളനത്തോടു കൂടി സമ്മേളനം അവസാനിക്കും.
വാർത്താ സമ്മേളനത്തിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരി , സംസ്ഥാന ജോയിന്റ് സെക്രട്ടറി എം മനോജ്, ജില്ലാ പ്രസിഡന്റ് സന്ദീപ് എസ് പി, സംസ്ഥാന സമിതി അംഗം അനന്തു എം എസ്, ജില്ലാ സമിതി അംഗം ബി ആർ ഗൗരി, എന്നിവർ പങ്കെടുത്തു, തുടർന്ന് സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ, പോസ്റ്റർ, പ്രകാശനവും നടന്നു.
Discussion about this post