തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനം തയ്യാറാക്കിയത് സംബന്ധിച്ച് പരിശോധന നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. മുഹമ്മദ് റിയാസ്. സ്വാഗതഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ താല്‍പര്യം പരിശോധിക്കണം. ഗാനത്തിന്‍റെ ചുമതല വഹിച്ചയാളുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നതാണ്. അതിനു പിന്നാലെയാണ് സ്വാഗത ഗാനത്തിനെതിരേയും ആരോപണം. ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രം ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിലാണ് പുതിയ വിവാദം. സാഹോദര്യവും മതമൈത്രിയും ദേശസ്‌നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌കാരത്തില്‍ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ കാണിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം. മുസ്ലിം ലീഗും ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post