കോന്നി: ക്യാമ്പസ് ഫ്രണ്ടിന് കലാലയങ്ങളിൽ അനുകൂല അന്തരീക്ഷം ഒരുക്കുന്നത് എസ്എഫ്ഐ എന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി. എബിവിപി പത്തനംതിട്ട ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കോന്നിയിൽ സംഘടിപ്പിച്ച സ്വർഗ്ഗീയ വിശാൽ അനുസ്മരണ യോഗത്തിലാണ് എസ്എഫ്ഐയും പിഎഫ്ഐയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പിഎഫ്ഐ നിരോധനത്തിനുശേഷം പിഎഫ്ഐ പ്രവർത്തകർ എസ്എഫ്ഐയിൽ ചേക്കേറി കേരളത്തിലെ ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകർക്കുന്നതായും ക്യാമ്പസുകളിൽ വർഗീയ ശക്തികൾക്ക് സ്വാധീനം ഉറപ്പിക്കാൻ എസ്എഫ്ഐ സഹായം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ യോഗത്തിൽ എബിവിപി ജില്ലാ പ്രസിഡന്റ് എസ് സുമേഷ്, ജില്ലാ സെക്രട്ടറി ഗോകുൽ കൃഷ്ണൻ ജില്ലാ സമിതി അംഗം അജുൽ അരവിന്ദ് എന്നിവർ സംസാരിച്ചു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post