കൊച്ചി : കലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്തവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ വേണമെന്ന സെനറ്റ് അംഗങ്ങുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഹര്‍ജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.സെനറ്റ് അംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സെനറ്റ് യോഗത്തിനെത്തിയവരെ നേരത്തേ എസ്എഫ്‌ഐ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം തേടി പത്മശ്രീ ബാലന്‍ പൂതേരി ഉള്‍പ്പെടെ അംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എട്ടു പേര്‍ക്കാണ് സംരക്ഷണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post