പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും.
വൈകിട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഉപദേവതാ നടകളില്‍ ദീപം തെളിയിച്ച് മഹാആഴിയില്‍ അഗ്‌നി പകര്‍ന്നശേഷം ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും. നടതുറക്കുന്ന ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. കര്‍ക്കടകം ഒന്നായ നാളെ പുലര്‍ച്ചെ 5ന് നട തുറക്കും. പതിവ് അഭിഷേകത്തിനു ശേഷം നെയ്യഭിഷേകം നടക്കും.
20 ന് രാത്രി 10 ന് നട അടയ്‌ക്കും. തീര്‍ഥാടകര്‍ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തു വേണം എത്താന്‍.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post