VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്തുമെന്ന് വഖഫ് ബോര്‍ഡ്

VSK Desk by VSK Desk
26 October, 2024
in കേരളം
Share
Tweet
SendTelegram

കൊച്ചി: മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്തുമെന്ന് വഖഫ് ബോര്‍ഡ്. ഭൂമി തങ്ങളുടേതാക്കാന്‍ നിയമ നടപടികളുമായി പോകുമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സക്കീര്‍. വഖഫിന്റെ ഭൂമിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. വഖഫിന്റേതായ ഭൂമിയെല്ലാം സംരക്ഷിക്കാനും തീരുമാനമായി. മുനമ്പത്തെ ഭൂമിയും തിരികെപ്പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനകീയ സമരങ്ങളെ കണക്കിലെടുക്കേണ്ടെന്നും വഖഫ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

റവന്യൂ വിഭാഗത്തില്‍ നിന്നു ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കാത്തതിനാല്‍ മക്കളുടെ വിവാഹാവശ്യത്തിനും പഠനത്തിനും സ്വന്തം ഭൂമി ഈട് വച്ച് വായ്പയെടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന രക്ഷാകര്‍ത്താക്കള്‍, ഇടിഞ്ഞുവീണ കിടപ്പാടം പുനര്‍ നിര്‍മിക്കാന്‍ സാധിക്കാതെ ടാര്‍പോളിനു കീഴില്‍ കഴിയേണ്ട അവസ്ഥ, ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താനാകാതെ ജീവനോപാധി തന്നെ നഷ്‌പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍. ഇത്തരത്തില്‍ ദുരിതക്കയത്തിലായ ജനതയെ വെല്ലുവിളിക്കുന്നതാണ് വഖഫിന്റെ തീരുമാനം.

തന്ത്രപരമായാണ് വഖഫ് ബോര്‍ഡ് മുനമ്പം ഭൂമിക്കായി രംഗത്തു വരുന്നത്. മുന്‍ വഖഫ് ബോര്‍ഡ് അംഗത്തെ ഇതിലേക്കായി രംഗത്തിറക്കി. വഖഫ് ഭൂസംരക്ഷണ സമിതി എന്ന പേരില്‍ സംഘടനയുണ്ടാക്കി മുനമ്പം ഭൂമി വഖഫിന്റേതാണെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ക്രമേണ വഖഫ് ബോര്‍ഡും കേസില്‍ കക്ഷി ചേരുകയായിരുന്നു. മുനമ്പത്ത് 440 ഏക്കര്‍ ഭൂമിയിലാണ് വഖഫിന്റെ അവകാശവാദം. ഇതില്‍ കടലെടുത്തതു പോയിട്ട് 110 ഏക്കര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഈ ഭൂമിയില്‍ താമസിക്കുന്ന 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്നാണ് വഖഫ് ബോര്‍ഡിന്റെ ഭീഷണി.

അതിനിടെ സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മുനമ്പം വഖഫ് ബോര്‍ഡ് അധിനിവേശത്തിനെതിരേ സമരപരിപാടികള്‍ ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപി ന്യൂനപക്ഷ മോര്‍ച്ച ഐക്യദാര്‍ഢ്യ പദയാത്ര നടത്തി. സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നേതൃത്വം നല്കിയ പദയാത്ര ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ബീച്ച് വഞ്ചിതപ്പാലത്തില്‍ നിന്ന് ആരംഭിച്ച പദയാത്ര വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ സമാപിച്ചു. ഇടവക വികാരി ആന്റണി സേവ്യര്‍ പള്ളിയങ്കണത്തില്‍ പദയാത്രയെ അഭിസംബോധന ചെയ്തു. സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
SendShareShare

Latest from this Category

സനൽജി അനുസ്മരണം നാളെ

മെഡിവിഷൻ കേരള സംസ്ഥാന സമ്മേളനം 29ന് കൊച്ചിയിൽ

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് മാവേലിക്കര വിദ്യാധിരാജയില്‍ നാളെ തുടക്കം

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

Load More

പുതിയ വാര്‍ത്തകള്‍

നാളെ കേന്ദ്രസേനയുടെ സംരക്ഷണത്തില്‍ തിരുപ്പറകുണ്ഡ്രത്തെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി

ജയ്പൂരിൽ നടക്കുന്ന ലോക്മന്ഥന്റെമുന്നോടിയായി "ലോക് മന്ഥൻ ഇതുവരെയുള്ള യാത്ര" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേന്ദ്രമന്ത്രി അർജുൻ. റാം മേഘ് വാൾ നിർവഹിക്കുന്നു.
പ്രൊഫ. റീത്താ സോണി, ജെഎൻയു വൈസ്ചാൻസലർ പ്രൊഫ. ശാന്തി ശ്രീ ദുലി പുഡി, ജെ.നന്ദകുമാർ, ഡോ.സച്ചിതാനന്ദ ജോഷി, പ്രൊഫ. അനിൽ കുമാർ, ഡോ. ശുഭ ഗുപ്ത തുടങ്ങിയവർ സമീപം

കൊളോണിയൽ മനോഭാവത്തിൽ നിന്നുള്ള പൂർണ മോചനം അനിവാര്യം: കേന്ദ്രമന്ത്രി

സനൽജി അനുസ്മരണം നാളെ

മെഡിവിഷൻ കേരള സംസ്ഥാന സമ്മേളനം 29ന് കൊച്ചിയിൽ

കുടിൽ വ്യവസായത്തിലൂടെ അമ്പത് ലക്ഷത്തിന്റെ വിറ്റുവരവ്; സേവാഭാരതിയുടെ പദ്ധതി വിസ്മയമാകുന്നു

ഏത് പ്രതിസന്ധിയിലും മനുഷ്യത്വം കൈവിടരുത്: ഡോ. മോഹന്‍ ഭഗവത്

ദേശീയപാതയില്‍ വിമാനമിറക്കി; സൈന്യം ചരിത്രം കുറിച്ചു

പുല്‍വാമ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാരതത്തിന്റെ പുതിയ സുരക്ഷാകവചം

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies