ആലുവ: ഇന്ന് സമൂഹം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കുടുംബ ബന്ധങ്ങളുടെ മൂല്യച്യുതിയെന്ന് രാഷ്ട്ര സേവികാ സമിതി ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹിക ലതാ രാജന്‍. കടുങ്ങല്ലൂര്‍ രുഗ്മിണി സദനത്തില്‍ നടന്ന രാഷ്ട്ര സേവികാ സമിതി കേരള പ്രാന്തത്തിന്റെ ഈ വര്‍ഷത്തെ പ്രവേശ് ശിക്ഷണവര്‍ഗിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഏതൊരു കുടുംബത്തിലും ഏറ്റവും കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടത് അമ്മമാരാണ്. കുടുംബമാകുന്നു രഥത്തിന്റെ തേരാളികളാണ് ഓരോ അമ്മമാരും. സമൂഹത്തിനു മാതൃകകളാകുന്ന ഉത്തമ സ്ത്രീകളായി അമ്മമാരായി ഓരോ സ്ത്രീകളും മാറുക. 2026 സമിതിയുടെ നവതി വര്‍ഷമാണ്. അതുകൊണ്ട് ഇവിടെ നിന്ന് വര്‍ഗ് പൂര്‍ത്തിയാക്കുന്ന ഓരോ സേവികമാരും. പുതിയ ശാഖകള്‍ തുടങ്ങി സമിതിയിലൂടെ സമൂഹത്തിലേക്ക് എത്തിച്ചേരണമെന്നും ലതാ രാജന്‍ പറഞ്ഞു.
ശിബിര കാര്യവാഹികയും രാഷ്ട്ര സേവികാ സമിതി തൃശ്ശൂര്‍ ജില്ലാ കാര്യവാഹികയുമായ കനകം സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൈക്കോളുജിസ്റ്റും ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഓള്‍ ഇന്ത്യ ട്രൈനറുമായ ശ്രീമതി ഉഷ ആര്‍.എന്‍. ഷേണായ് അധ്യക്ഷയായി. രാഷ്ട്ര സേവികാ സമിതി പ്രാന്തപ്രചാര്‍ പ്രമുഖ് രാഗി അജിത്ത്, സ്വാഗതം ആശംസിച്ചു
പ്രാന്തകാര്യവാഹിക മാനനീയ.അഡ്വ. ശ്രീകല ജി കൃതജ്ഞത. അറിയിച്ചു . പരിപാടിയുടെ ഭാഗമായി ശിക്ഷാര്‍ഥികളുടെ ശാരീരിക് പ്രദര്‍ശനവും നടന്നു.














Discussion about this post