VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിശ്വാസികളെ വഞ്ചിച്ചു, സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയം: ശബരിമല കര്‍മസമിതി

VSK Desk by VSK Desk
9 May, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ശബരിമല ആചാര സംരക്ഷണ വാഗ്ദാനം ലംഘിച്ച് വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപലപനീയമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍. സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ജയദീപ് ഗുപ്ത നടത്തിയ വാദങ്ങള്‍ അയ്യപ്പഭക്തരെയും മുഴുവന്‍ വിശ്വാസി സമൂഹത്തെയും ഞെട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവയാണ്. വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍, ഇപ്പോള്‍ യുവതീ പ്രവേശത്തെ അനുകൂലിക്കുന്നവരുടെ ഭാഗത്ത് നിന്നുകൊണ്ട് കോടതിയില്‍ വാദിക്കുന്നത് ഇരട്ടത്താപ്പാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദികളില്‍ പ്രഖ്യാപിച്ചത് ശബരിമലയിലെ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നായിരുന്നു. എന്നാല്‍ ഇന്നലെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ട വാദങ്ങള്‍ ആ വാഗ്ദാനത്തിന്റെ പൂര്‍ണമായ ലംഘനമാണ്. ഇത് സമൂഹത്തോടും വിശ്വാസികളോടും നടത്തിയ രാഷ്‌ട്രീയ വഞ്ചനയാണ്.

ഭരണഘടനയുടെ 26-ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും ദുര്‍ബലപ്പെടുത്തുന്ന തരത്തിലാണ് കോടതിയില്‍ വാദങ്ങള്‍ ഉയര്‍ന്നത്. വ്യക്തികളുടെ അവകാശങ്ങളെ മുന്‍നിര്‍ത്തി ക്ഷേത്രങ്ങളുടെയും മതസമ്പ്രദായങ്ങളുടെയും ആചാരങ്ങളില്‍ കോടതി ഇടപെടണം എന്ന തരത്തിലുള്ള വാദം അത്യന്തം അപകടകരമാണ്. ഇത് ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. ആചാര സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവരുടെ വാദങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നവരുടെ പക്ഷത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്നത് ഈ വാദത്തോടെ വ്യക്തമാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ഇടത് സര്‍ക്കാര്‍ വിശ്വാസി സമൂഹത്തോട് രാഷ്‌ട്രീയ പകപോക്കലിന്റെ മനോഭാവത്തോടെയാണോ ഈ നിലപാട് സ്വീകരിച്ചതെന്ന് സംശയിക്കേണ്ടി വരും. വിജയിച്ച യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി നിലപാട് വ്യക്തമാക്കണം. സുപ്രീംകോടതി വിധി ഭാവിയില്‍ ഇത്തരം വിഷയങ്ങളില്‍ നിര്‍ണായക ഭരണഘടനാ മാനദണ്ഡമാകുമെന്നതിനാല്‍ നിലവിലെ സബ്മിഷന്‍ തിരുത്തി പുതിയ നിലപാട് കോടതിയില്‍ സമര്‍പ്പിക്കണം. ഭരണഘടനയുടെ പേരില്‍ വിശ്വാസങ്ങളെയും ആചാരങ്ങളെയും കോടതികളുടെ നിയന്ത്രണവിധേയമാക്കാനുള്ള നീക്കങ്ങളെ ശബരിമല കര്‍മസമിതി ശക്തമായി എതിര്‍ക്കും. വിശ്വാസികളുടെ ആചാരങ്ങളില്‍ ഭരണകൂടം ഇടപെടാന്‍ ശ്രമിക്കുന്ന ഏത് നീക്കവും ജനാധിപത്യപരമായി ചെറുക്കും.

വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട തിരുത്തല്‍ നടപടികള്‍ ഉടനടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്തരത്തില്‍ ഒരു നീക്കം ഉണ്ടായില്ലെങ്കില്‍ ഭക്തജനങ്ങളെയും ഹൈന്ദവ സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് വിശ്വാസ സംരക്ഷണത്തിനായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies