കാഞ്ഞങ്ങാട്: സംസ്‌കൃത പഠനരംഗത്ത് ഉണ്ടാവുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് ചിന്മയ തപോവനം ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്‌കൃത ഭാരതി അഖിലേന്ത്യ കോളജ് വിദ്യാര്‍ത്ഥി പ്രമുഖ് ഡോ. കെ.എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യത്തിന്റെ അടിത്തറയായ സംസ്‌കൃതം, വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷി, ചിന്താശക്തി, മൂല്യബോധം എന്നിവ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഭാഷയാണ്. കേരളത്തില്‍ സംസ്‌കൃത പഠനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പാഠപുസ്തകവും സ്‌കോളര്‍ഷിപ്പും അനുവദിച്ചിട്ടും എല്‍പി തലത്തില്‍ സംസ്‌കൃത പഠനത്തിന് മതിയായ അദ്ധ്യാപക തസ്തികകള്‍ ഇല്ലാത്തത് ഈ ഭാഷയുടെ വളര്‍ച്ചയ്‌ക്ക് തിരിച്ചടിയാകുന്നു. കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഈ വിഭാഗത്തില്‍ സംസ്‌കൃത മത്സരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അധ്യക്ഷനായി. സംസ്‌കൃത ഭാരതി ക്ഷേത്രീയ ഗീത ശിക്ഷണ പ്രമുഖ് പ്രൊഫ. ഇ എന്‍. ഈശ്വരന്‍ മുഖ്യഭാഷണം നടത്തി. സംസ്‌കൃതഭാരതി ദക്ഷിണ ക്ഷേത്ര സംഘടന സെക്രട്ടറി സുബീഷ് ബാബു സംസാരിച്ചു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സമ്പര്‍ക്ക പ്രമുഖ് സി.പി. സുരേഷ് ബാബു, ഇ.വി. നാരായണ ശര്‍മ്മ എന്നിവര്‍ പ്രമേയാവതരണവും സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി. നാരായണ ശര്‍മ്മ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വി. ജ്യോതിഷ്മയി സ്വാഗതവും നന്ദിയും പറഞ്ഞു.

പുതിയ സംസ്ഥാന ഭാരവാഹികളായി ഡോ. പി.കെ. ശങ്കരനാരായണന്‍. (പ്രസിഡന്റ്), വി.ജെ. ശ്രീകുമാര്‍, വി. നാരായണ ശര്‍മ്മ (വൈസ് പ്രസിഡന്റുമാര്‍), വി. ശ്രീകുമാര്‍. (ജനറല്‍ സെക്രട്ടറി), ഡോ. പി.കെ. ദീപക് രാജ്, വി. ജ്യോതിഷ്മയി (സെക്രട്ടറിമാര്‍), ടി.സി. സജീവ് കുമാര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞടുത്തു.














Discussion about this post