ആലുവ: അന്തരിച്ച അടിയന്തിരാവസ്ഥ വിരുദ്ധ സമരസേനാനി സ്വർഗീയ സീതാലക്ഷ്മി (സീതച്ചേച്ചി) അനുസ്മരണ സഭ ആലുവ മാതൃശക്തിയിൽ ചേർന്നു. സ്വർഗീയ സീതചേച്ചിയെപ്പോലുള്ള അമ്മമാരുടെ സമർപ്പണമാണ് കേരളത്തിലെ സംഘപ്രവർത്തനത്തിന്റെ ഉൾകരുത്തെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ കാര്യകാരി സദസ്യൻ പി.ആർ ശശിധരൻ അനുസ്മരിച്ചു.
ജനസംഘം ചുമതലക്കാരിയെന്ന നിലയിലും അടിയന്തിരാവസ്ഥ വിരുദ്ധ സമരപോരാളിയെന്ന നിലയിലും സംഘ കുടുംബത്തിലെ ഗൃഹസ്ഥ തുടങ്ങി ജീവിതത്തിന്റെ എല്ലാകാലത്തും സമ്പൂർണ്ണമായി സംഘത്തിന് സമർപ്പിച്ച പോരാളിയായിരുന്നു സീതച്ചേച്ചിയെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സഭയിൽ സക്ഷമ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.സുന്ദരം അടിയന്തിരാവസ്ഥ വിരുദ്ധ സമരസേനാനി മായാദേവി, മകൾ ശാന്തകുമാരി എന്നിവർ സീതച്ചേച്ചിയെ അനുസ്മരിച്ചു. സംഘത്തിന്റേയും വിവിധക്ഷേത്ര സംഘടനകളുടെയും നിരവധി കാര്യകർത്താക്കൾ അനുസ്മരണ സഭയിൽ സന്നിഹിതരായി.



















