VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഉറ്റവരെ സ്മരിച്ച് മാറാട് ശ്രദ്ധാഞ്ജലി സമ്മേളനം

VSK Desk by VSK Desk
3 May, 2022
in കേരളം
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മാറാട് ശ്രദ്ധാഞ്ജലി ചടങ്ങില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നു

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മാറാട് ശ്രദ്ധാഞ്ജലി ചടങ്ങില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നു

ShareTweetSendTelegram

കോഴിക്കോട്: മുസ്ലിം ഭീകര സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ഉറ്റവരുടെ ഓര്‍മ്മയില്‍ മാറാട് ബലിദാന അനുസ്മരണ സമ്മേളനങ്ങള്‍. മാറാട് കടലോര ഗ്രാമത്തില്‍ മെയ് രണ്ടിന് കാലത്ത് 7.30ന് നടന്ന ശ്രദ്ധാഞ്ജലി സമ്മേളനം വികാരനിര്‍ഭരമായിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് ഹിന്ദുഐക്യവേദി അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയാണ് മാറാട് കടപ്പുറത്ത് നടന്ന ശ്രദ്ധാഞ്ജലി സമ്മേളനം ഉദ്ഘാടനം ചെയ്തത്. 1921ലെ വംശഹത്യക്ക് ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. കേരളം പാക് ഭീകരരുടെ നഴ്‌സറി ആയി മാറി. എന്നാല്‍, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ഭീകരര്‍ ഇപ്പോഴും ശ്രമിക്കുന്നത്.

മതേതര മേലങ്കി അണിഞ്ഞ ചിലര്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണ്. ആക്രമണത്തിന് ശേഷം ഇരവാദം പറയുന്ന പോപ്പുലര്‍ ഫ്രണ്ടിനെ ഇടതുപക്ഷം പിന്തുണയ്ക്കുകയാണ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സിപിഎം എന്നും ശ്രമിച്ചിട്ടുള്ളതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. മാറാട് അരയ സമാജം പ്രസിഡന്റ് ടി. പ്രകാശ് അധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ. ഗോപി, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി.പി. ഉദയഘോഷ് എന്നിവര്‍ പങ്കെടുത്തു.

വൈകിട്ട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തിയാലേ മാറാട് പ്രക്ഷോഭം അവസാനിക്കൂവെന്ന് ടീച്ചര്‍ പറഞ്ഞു. കൂട്ടക്കൊല ആസൂത്രണം ചെയ്തവര്‍ സൈ്വരവിഹാരം നടത്തുകയാണ്. മാറാട് കൂട്ടക്കൊലയ്ക്ക് സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്തജാഗ്രതയാണ് ആവശ്യമെന്ന് ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.  

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ പ്രച്ഛന്ന ഇസ്ലാമിസ്റ്റ് മതമൗലികവാദികളായെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു. സിപിഎം- മുസ്ലിം ലീഗ് അന്തര്‍ധാര എന്നും സജീവമാണ്.  കേരളത്തിലെ ഭീകരത ഒറ്റപ്പെട്ടതല്ല. സിറിയയിലും യമനിലും അഫ്ഗാനിസ്ഥാനിലും നടമാടുന്ന ഭീകരതയുടെ ഭാഗമാണ് അത്. കേരളത്തില്‍ ഭീകരതയുടെ മൊത്തക്കച്ചവടം ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു എന്നതാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ബി.എന്‍. ബിനീഷ്ബാബു അദ്ധ്യക്ഷനായി. പി. പീതാംബരന്‍, പി. ജിജേഷ്, ടി. പ്രകാശന്‍, ശശികമ്മട്ടേരി, സുരേഷ് ആയഞ്ചേരി, വി.കെ. ഷൈജു, ഇ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share19TweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies