പ്രളയകാലത്ത് കേരളത്തിന്റെ രണ്ടാംനിര സൈനികരെന്ന് വിശേഷിപ്പിച്ച മത്സ്യപ്രവര്‍ത്തകരെ കൊറോണ കാലത്ത് സര്‍ക്കാര്‍ മറക്കുകയായിരുന്നു. എന്നാല്‍ ആരുടെയും ആഹ്വാനത്തിനും ഉത്തരവിനും കാത്തുനില്‍ക്കാതെ പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചവരെ ദുരിതകാലത്ത് സംരക്ഷിക്കേണ്ടത് സമാജത്തിന്റെ കടമയാണെന്നു മനസിലാക്കിയാണ് സേവാഭാരതി മത്സ്യപ്രവര്‍ത്തകര്‍ക്കായി രംഗത്തിറങ്ങിയത്.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍
കോഴിക്കോട്: ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന കടലിന്റെ മക്കളെ മറക്കാതെ ചേര്‍ത്തുപിടിച്ച് സേവാഭാരതി. ബേപ്പൂര്‍ മുതല്‍ കോരപ്പുഴ വരെയുള്ള 7500 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറിയും അടക്കമുള്ള കിറ്റുകളാണ് സേവാഭാരതി നല്‍കിയത്. 18 അരയസമാജങ്ങളും അഞ്ച് ക്ഷേത്രട്രസ്റ്റുകളും വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 23 കേന്ദ്രങ്ങളില്‍ 84 ടണ്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമാണ് സേവാഭാരതി മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നല്‍കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 120 കേന്ദ്രങ്ങളിലെ സാധാരക്കാരില്‍ നിന്ന് സമാഹരിച്ച പണവും ഉത്പന്നങ്ങളുമാണ് കടലോരമേഖലയ്ക്ക് കൈത്താങ്ങായത്. പ്രളയകാലത്ത് കേരളത്തിന്റെ രണ്ടാംനിര സൈനികരെന്ന് വിശേഷിപ്പിച്ച മത്സ്യപ്രവര്‍ത്തകരെ കൊറോണ കാലത്ത് സര്‍ക്കാര്‍ മറക്കുകയായിരുന്നു. എന്നാല്‍ ആരുടെയും ആഹ്വാനത്തിനും ഉത്തരവിനും കാത്തുനില്‍ക്കാതെ പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചവരെ ദുരിതകാലത്ത് സംരക്ഷിക്കേണ്ടത് സമാജത്തിന്റെ കടമയാണെന്നു മനസിലാക്കിയാണ് സേവാഭാരതി മത്സ്യപ്രവര്‍ത്തകര്‍ക്കായി രംഗത്തിറങ്ങിയത്.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എലത്തൂര്‍ ശ്രീകുറുംബക്ഷേത്ര സമാജം സെക്രട്ടറി പവിത്രന് കിറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് അ. വിനോദ് അരയസമാജം കാരണവര്‍ വിജയന് കിറ്റി കൈമാറി. ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍ വെള്ളയില്‍ തെക്കരകംപറമ്പ് ശ്രീഗുരു സമാധിമഠം ക്ഷേത്രസമാജം സെക്രട്ടറി എന്‍.വി. ജനീഷിന് കിറ്റ് കൈമാറി. എടക്കല്‍ ശ്രീഭഗവതി സമാജം ഭാരവാഹികള്‍ക്ക് പ്രാന്തസഹപ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്‍. മധുവും മോവനാരി സമാജം ഭാരവാഹികള്‍ക്ക് പ്രാന്തീയ ഘോഷ് സംയോജക് പി. ഹരീഷ് കുമാറും കോരപ്പുഴ സമാജം ഭാരവാഹികള്‍ക്ക് വിഭാഗ് പ്രചാരക് കെ.വി. ഗോപാലകൃഷ്ണനും കൈമാറി. ബേപ്പൂര്‍ അരയസമാജം- ആര്‍എസ്എസ് വിഭാഗ് സഹകാര്യാവാഹ് സി. ഗംഗാധരന്‍, പുതിയകടവ് കല്ലുവച്ചപുരയില്‍ ക്ഷേത്രസമാജം- ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍, പുതിയകടവ് ശ്രീ മഹാഗണപതി ഭുവനേശ്വരി ക്ഷേത്രസമാജം- ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ പ്രചാര്‍ പ്രമുഖ് ടി. സുധീഷ്, തിരുവാണി ക്ഷേത്രസമാജം- സേവാഭാരതി ബാലികാസദനം അധ്യക്ഷന്‍ കൃഷ്ണന്‍കുട്ടി, കുന്നുമ്മല്‍ ഭഗവതി ക്ഷേത്രസമാജം- സേവാഭാരതി മെഡിക്കല്‍ കോളേജ് അധ്യക്ഷന്‍ എ. ജയപാലന്‍, മാറാട് അരയസമാജം- മഹാനഗര്‍ പരിസ്ഥിതി വിഭാഗം പ്രമുഖ് സി.പി.ജി. രാജഗോപാല്‍, വെള്ളയില്‍ കണ്ണന്‍കടവ് സമാജം- കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സംഘടന സെക്രട്ടറി ടി.യു. മോഹനന്‍, കാമ്പുറം ധീവര സമാജം- സേവാഭാരതി ജില്ല സെത്രട്ടറി വി. ദയാനന്ദന്‍, പുതിയാപ്പ ഹാര്‍ബര്‍ പ്രദേശം- ആര്‍എസ്എസ് സേവാപ്രമുഖ് പി. ബൈജു എന്നിവര്‍ കിറ്റുകള്‍ കൈമാറി.
Discussion about this post