VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് സേവാഭാരതി

VSK Desk by VSK Desk
12 May, 2020
in സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

പ്രളയകാലത്ത് കേരളത്തിന്റെ രണ്ടാംനിര സൈനികരെന്ന് വിശേഷിപ്പിച്ച മത്സ്യപ്രവര്‍ത്തകരെ കൊറോണ കാലത്ത് സര്‍ക്കാര്‍ മറക്കുകയായിരുന്നു. എന്നാല്‍ ആരുടെയും ആഹ്വാനത്തിനും ഉത്തരവിനും കാത്തുനില്‍ക്കാതെ പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചവരെ ദുരിതകാലത്ത് സംരക്ഷിക്കേണ്ടത് സമാജത്തിന്റെ കടമയാണെന്നു മനസിലാക്കിയാണ് സേവാഭാരതി മത്സ്യപ്രവര്‍ത്തകര്‍ക്കായി രംഗത്തിറങ്ങിയത്.

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍


കോഴിക്കോട്: ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന കടലിന്റെ മക്കളെ മറക്കാതെ ചേര്‍ത്തുപിടിച്ച് സേവാഭാരതി. ബേപ്പൂര്‍ മുതല്‍ കോരപ്പുഴ വരെയുള്ള 7500 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറിയും അടക്കമുള്ള കിറ്റുകളാണ് സേവാഭാരതി നല്‍കിയത്. 18 അരയസമാജങ്ങളും അഞ്ച് ക്ഷേത്രട്രസ്റ്റുകളും വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 23 കേന്ദ്രങ്ങളില്‍ 84 ടണ്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമാണ് സേവാഭാരതി മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നല്‍കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 120 കേന്ദ്രങ്ങളിലെ സാധാരക്കാരില്‍ നിന്ന് സമാഹരിച്ച പണവും ഉത്പന്നങ്ങളുമാണ് കടലോരമേഖലയ്ക്ക് കൈത്താങ്ങായത്. പ്രളയകാലത്ത് കേരളത്തിന്റെ രണ്ടാംനിര സൈനികരെന്ന് വിശേഷിപ്പിച്ച മത്സ്യപ്രവര്‍ത്തകരെ കൊറോണ കാലത്ത് സര്‍ക്കാര്‍ മറക്കുകയായിരുന്നു. എന്നാല്‍ ആരുടെയും ആഹ്വാനത്തിനും ഉത്തരവിനും കാത്തുനില്‍ക്കാതെ പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചവരെ ദുരിതകാലത്ത് സംരക്ഷിക്കേണ്ടത് സമാജത്തിന്റെ കടമയാണെന്നു മനസിലാക്കിയാണ് സേവാഭാരതി മത്സ്യപ്രവര്‍ത്തകര്‍ക്കായി രംഗത്തിറങ്ങിയത്.

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എലത്തൂര്‍ ശ്രീകുറുംബക്ഷേത്ര സമാജം സെക്രട്ടറി പവിത്രന് കിറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് അ. വിനോദ് അരയസമാജം കാരണവര്‍ വിജയന് കിറ്റി കൈമാറി. ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍ വെള്ളയില്‍ തെക്കരകംപറമ്പ് ശ്രീഗുരു സമാധിമഠം ക്ഷേത്രസമാജം സെക്രട്ടറി എന്‍.വി. ജനീഷിന് കിറ്റ് കൈമാറി. എടക്കല്‍ ശ്രീഭഗവതി സമാജം ഭാരവാഹികള്‍ക്ക് പ്രാന്തസഹപ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്‍. മധുവും മോവനാരി സമാജം ഭാരവാഹികള്‍ക്ക് പ്രാന്തീയ ഘോഷ് സംയോജക് പി. ഹരീഷ് കുമാറും കോരപ്പുഴ സമാജം ഭാരവാഹികള്‍ക്ക് വിഭാഗ് പ്രചാരക് കെ.വി. ഗോപാലകൃഷ്ണനും കൈമാറി. ബേപ്പൂര്‍ അരയസമാജം- ആര്‍എസ്എസ് വിഭാഗ് സഹകാര്യാവാഹ് സി. ഗംഗാധരന്‍, പുതിയകടവ് കല്ലുവച്ചപുരയില്‍ ക്ഷേത്രസമാജം- ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍, പുതിയകടവ് ശ്രീ മഹാഗണപതി ഭുവനേശ്വരി ക്ഷേത്രസമാജം- ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ പ്രചാര്‍ പ്രമുഖ് ടി. സുധീഷ്, തിരുവാണി ക്ഷേത്രസമാജം- സേവാഭാരതി ബാലികാസദനം അധ്യക്ഷന്‍ കൃഷ്ണന്‍കുട്ടി, കുന്നുമ്മല്‍ ഭഗവതി ക്ഷേത്രസമാജം- സേവാഭാരതി മെഡിക്കല്‍ കോളേജ് അധ്യക്ഷന്‍ എ. ജയപാലന്‍, മാറാട് അരയസമാജം- മഹാനഗര്‍ പരിസ്ഥിതി വിഭാഗം പ്രമുഖ് സി.പി.ജി. രാജഗോപാല്‍, വെള്ളയില്‍ കണ്ണന്‍കടവ് സമാജം- കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സംഘടന സെക്രട്ടറി ടി.യു. മോഹനന്‍, കാമ്പുറം ധീവര സമാജം- സേവാഭാരതി ജില്ല സെത്രട്ടറി വി. ദയാനന്ദന്‍, പുതിയാപ്പ ഹാര്‍ബര്‍ പ്രദേശം- ആര്‍എസ്എസ് സേവാപ്രമുഖ് പി. ബൈജു എന്നിവര്‍ കിറ്റുകള്‍ കൈമാറി.

Tags: #COVID19fishermen#sevabharathi
Share18
Tweet
SendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies