VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

സേവാഭാരതിക്ക് വിലക്ക് കല്‍പിച്ച് ഇടതന്മാരായ മന്ത്രിമാര്‍

VSK Desk by VSK Desk
10 August, 2020
in സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

ഇടുക്കി: ദുരന്തമുഖങ്ങളില്‍ മാതൃകാപരമായ ഇടപെടലുകളിലൂടെ അനിതരസാധാരണമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് വിലക്ക് കല്‍പിച്ച് ഇടത് മന്ത്രിമാരും ഭരണകൂടവും. ദുരന്തം വീക്ഷിക്കാനായി ഇടത് മന്ത്രിമാര്‍ എത്തുന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന സേവാഭാരതി പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞും സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ടുമാണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പെട്ടിമുടിയിലെ ദുരന്തമേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയ 75ഓളം സേവാഭാരതി പ്രവര്‍ത്തകരെ മൂന്നാര്‍ പെരിയവര പാലത്തിന് സമീപം വച്ച് പോലീസ് തടഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങുമ്പോള്‍ ഇതിനായി പോകുന്ന പ്രവര്‍ത്തകരെ തടയരുതെന്നും കടത്തിവിടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. അഗ്‌നി രക്ഷാസേനയും ദുരന്തനിവാരണ സേനയും സേവാഭാരതിയും മാത്രമാണ് രക്ഷാദൗത്യത്തില്‍ പെട്ടിമുടിയിലുള്ളത്. പ്രതികൂല കാലവസ്ഥയെ അവഗണിച്ചാണ് സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം കര്‍മനിരതരായി സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതില്‍ സഹായവുമായി മുന്നില്‍ നിന്നു.

ദുരന്ത ദിവസം ഉച്ചയോടെ തന്നെ 20 പേര്‍ അടങ്ങുന്ന ആദ്യ സംഘം പെട്ടി മുടിയിലെത്തിയിരുന്നു. സേവാഭാരതിയുടെ സഹായത്തോടെയായിരുന്നു ആദ്യ ദിവസത്തെ രക്ഷാപ്രവര്‍ത്തനവും നടന്നത്. സേവാഭാരതി സംഘടന സെക്രട്ടറി ടി.ആര്‍. രഞ്ജിത്, സെക്രട്ടറി ടി.കെ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതിയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് വെള്ളിയാഴ്ച രാവിലെയാണ്. ദുരന്തത്തിന്റെ ആഴം മനസിലായപ്പോള്‍ തന്നെ വെള്ളിയാഴ്ച ഉച്ചയോടെ തന്നെ 20 പേര്‍ അടങ്ങിയ സേവാഭാരതി സംഘം ദുരന്ത സ്ഥലത്തെത്തി. ചെളിയും പാറ കഷണങ്ങളും കെട്ടിട അവശിഷ്ടങ്ങളും നിറഞ്ഞ മണ്ണിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദൃഷ്‌കരമായിരുന്നു. മണ്‍കൂനക്കടിയില്‍ ജീവന്റെ തുടിപ്പ് തിരയുവാന്‍ പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഓരോ സ്ഥലത്ത് പരിശോധന നടത്തുമ്പോഴും ബന്ധുക്കളുടെ ചേതനയറ്റ ശരീരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്ത് നില്‍ക്കുന്ന നിരവധി ആളുകളെയാണ് തങ്ങള്‍ക്ക് കാണാനായത്. ഇന്നലെ നൂറോളം പ്രവര്‍ത്തകരാണ് സേവന രംഗത്ത് ഉണ്ടായിരുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധി ഇനിയാരും ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞെങ്കിലും തങ്ങള്‍ ജീവന്റെ ഒരംശം ഒരാളിലെങ്കിലും ഉണ്ടെങ്കില്‍ അവരെ രക്ഷിക്കാനാണ് പ്രയത്‌നിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് സേവാഭാരതിക്കെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിജയരാഘവന്‍ ആരോപിച്ചത്. എന്നാല്‍ ദുരന്തബാധിതരെ രക്ഷിക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന ബോധത്തോടെ സേവാഭാരതി പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സേവനനിരതരായിരിക്കുകയാണ്.

Share7
Tweet
SendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies