VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

രണ്ടാം ഏഷ്യന്‍ അട്ടിമറി; നിരന്തര ആക്രമണത്തില്‍ പതറി ജര്‍മനി‍; രണ്ടു ഗോള്‍ മറുപടി നല്‍കി ജപ്പാന്‍

VSK Desk by VSK Desk
24 November, 2022
in കായികം
Share
Tweet
SendTelegram

ദോഹ: രണ്ടാം പകുതിയില്‍ വിസ്മയിപ്പിച്ച് ഖത്തര്‍ ലോകകപ്പില്‍ ജപ്പാന്‍റെ അട്ടിമറി ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രണ്ടാം പകുതിയാണ് ഖലീഫ സ്‌റ്റേഡിയത്തിലെ ജപ്പാന്‍ – ജര്‍മനി മത്സരത്തില്‍ കാണികള്‍ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയില്‍ പ്രതിരോധം ശക്തമാക്കി നിന്നിരുന്ന ജപ്പാന്‍ രണ്ടാം പകുതിയില്‍ പകരകാരനായി എത്തിയ റിത്സു ഡോണയിലൂടെ(75) സമനില പിടിച്ചു. തുടര്‍ന്ന് നടത്തിയ ജപ്പാന്‍റെ നിരന്തര ആക്രമണങ്ങളിലൂടെ തക്കുമ അസാനൊ(83) രണ്ടാം ഗോള്‍ നേടുകയായിരുന്നു.

ആദ്യ പകുതിയില്‍ മിന്നി നിന്ന ജര്‍മനി രണ്ടാം പകുതിയില്‍ അപ്രസക്തമായി. ആദ്യ പകുതിയിലാണ് ജപ്പാനെതിരെ ജര്‍മനി ലീഡ് നേടിയത്. ഇകായ് ഗുണ്ടോഗനാണ് ജര്‍മനിക്ക് ലഭിച്ച പെനാള്‍ട്ടി ഗോള്‍വലയില്‍ എത്തിച്ചത്. കിക്കെടുത്ത ഗുണ്ടോഗന്‍ അനായാസം ലക്ഷ്യം കണ്ടു. നിരന്തര അറ്റാക്കിങ്ങില്‍ മുഴുകിയ ജര്‍മനിയുടെ ഡേവിഡ് റൗമിനെ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഷൂയ്ചി ഗോണ്ട 31ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനാള്‍ട്ടി അവസരം ലഭിച്ചത്.

ഒറ്റപ്രാവിശ്യം ടീം നടത്തിയ ട്രിപ്പിള്‍ സബ്സ്റ്റിറ്റ്യൂഷനിലൂടെ വന്ന താരങ്ങളുടെ മികച്ച് കോംബിനേഷനിലാണ് ജപ്പാന്‍ കളി വിജയിച്ചത്. ഇടതുവിങ്ങിലൂടെ കവോരു മിട്ടോമ നടത്തിയ മുന്നേറ്റത്തിന്‍റെ ഭാഗമായാണ് ജപ്പാന്‍റെ ആദ്യ ഗോള്‍ പിറന്നത്. മിട്ടോമയുടെ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ ടകൂമി മിനാമിനോയിലേക്ക് ഒരു അളന്നകുറിച്ച പാസ്. പോസ്റ്റിന് ഏറെക്കുറെ നേര്‍രേഖയില്‍നിന്ന് മിനാമനോ തൊടുത്ത ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ തടുത്തിട്ടു. റീബൗണ്ടില്‍ പന്തു ലഭിച്ച റിറ്റ്‌സു ഡൊവാന്റെ മികച്ച വോളി ലക്ഷ്യത്തെത്തിച്ചു.

സമനില ഗോള്‍ നേടി എട്ടാം മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും ജപ്പാന്‍ നേടി. ഇത്തവണയും ജപ്പാനായി ലക്ഷ്യം കണ്ടത് മറ്റൊരു പകരക്കാരനായ ടകൂമോ അസാനോയാണ്. ജപ്പാന്‍റെ പകുതിയില്‍നിന്ന് ഇട്ടകുരയെടുത്ത ഫ്രീകിക്ക് അസാനോയിലേക്ക് നല്‍കി ജര്‍മന്‍ ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ അസാനോ, പ്രതിരോധിക്കാനെത്തിയ ജര്‍മന്‍ താരം ഷലോട്ടര്‍ബെക്കിനെ ഭംഗിയായി കബളിപ്പിച്ച് ബോക്‌സിനുള്ളിലേക്കെത്തി. വല്ലാത്തൊരു ആംഗിളില്‍നിന്ന് അസാനോ പായിച്ച ഷോട്ട് ന്യൂയര്‍ക്ക് പ്രതിരോധിക്കാന്‍ പോലും അവസരം നല്‍കാതെ ലക്ഷ്യസ്ഥാനത്ത് പതിച്ചു.

അതേസമയം ഇന്‍ജറി ടൈമില്‍ മികച്ച കളിയിലൂടെ ജപ്പാന്റെ സിക്‌സ് യാര്‍ഡ് ബോക്‌സില്‍ നിന്ന് കയ് ഹാവര്‍ട്‌സ് തൊടുത്ത പന്ത് ലക്ഷ്യം കണ്ടെങ്ങിലും അത് ഓഫ്‌സൈഡ് ആയി അസാധുവായിരുന്നു. ജപ്പാന്‍റെ പ്രതിരോധം ആദ്യ പകുതിയില്‍ ശ്രദ്ധേയമായിരുന്നു. ജര്‍മനിയുടെ തുടര്‍ച്ചയായിട്ടുള്ള അറ്റാക്കുകളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ആര്‍ വിജയിക്കുകയും ചെയ്തു.

ഇതിനു മുമ്പ് രണ്ടു തവണ സൗഹൃദ മത്സരങ്ങളില്‍ ഇരു ടീമുകളും കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടു തവണയും ജര്‍മനിയാണ് ജയിച്ചുകയറിയത്. ഈ രണ്ടു മത്സരങ്ങളിലായി പിറന്ന ഏഴു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഈ കുറവാണ് മികച്ച കളിയിലൂടെ ജപ്പാന്‍ മറികടന്നത്.

Share24
Tweet
SendShareShare

Latest from this Category

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

RSS Centenary Youth Gatherings to be Held on August 14, 15, and 16

VD Savarkar, Who Suffered the Most Punishment as a Freedom Fighter; Communal Organizations Controversy Over Even a Quiz Question

Government says Vande Mataram must be sung completely; Muslim League says cannot

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies