VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ജാവലിനിൽ ഭാരതത്തിന്റെ സർവാധിപത്യം: സ്വര്‍ണവും വെള്ളിയും; 4*400 പുരുഷ റിലേയിലും സ്വര്‍ണം

VSK Desk by VSK Desk
4 October, 2023
in കായികം
ShareTweetSendTelegram


ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഭാരതം. ഭാരതത്തിന്റെ മെഡല്‍ നേട്ടം 81-ല്‍ എത്തി. പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയിലും ജാവലിന്‍ ത്രോയിലും ഭാരതം സ്വര്‍ണം നേടി. ജാവലിന്‍ ത്രോയില്‍ ഭാരതം സ്വര്‍ണവും വെള്ളിയും നേടി. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ഭാരതത്തിന്റെ മറ്റൊരു താരമായ കിഷോര്‍ കുമാര്‍ ജെന വെള്ളി നേടി. 88.88 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് സ്വര്‍ണം നേടിയത്. അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ സംഘമാണ് റിലേയില്‍ സ്വര്‍ണം നേടിയത്. വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ ഭാരതം വെള്ളി നേടി. വിദ്യ രാംരാജ്, ഐശ്വര്യ മിശ്ര, പ്രാച്ചി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്.

പുരുഷന്മാരുടെ 5000 മീറ്ററില്‍ അവിനാശ് സാബ്ലെ വെള്ളി നേടി. 13:21.09 മിനിറ്റിലാണ് താരം മത്സരം പൂര്‍ത്തീകരിച്ചത്. താരത്തിന്റെ രണ്ടാം മെഡലാണിത്. നേരത്തേ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.

വനിതകളുടെ 800 മീറ്ററില്‍ ഭാരതത്തിന് വേണ്ടി ഹര്‍മിലന്‍ ബെയ്ന്‍സ് വെള്ളി നേടി. പുരുഷ ഗുസ്തിയില്‍ ഭാരതത്തിന്റെ സുനില്‍ കുമാര്‍ വെങ്കലം സ്വന്തമാക്കി.. 87 കിലോ ഗ്രെക്കോ റോമന്‍ വിഭാഗത്തിലാണ് സുനില്‍ വെങ്കലം നേടിയത്. കിര്‍ഗിസ്ഥാന്റെ അടബെക് അസീസ്‌ബെക്കോവിനെ കീഴടക്കിയാണ് താരം മൂന്നാം സ്ഥാനം നേടിയത്. സ്‌കോര്‍: 2-1

വനിതകളുടെ ബോക്‌സിങ് 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ വെള്ളി നേടി. ഫൈനലില്‍ ചൈനീസ് താരം ക്വിയാന്‍ ലിയോട് ലവ്‌ലിന പരാജയപ്പെടുകയായിരുന്നു. ഇതോടെ, 16 സ്വര്‍ണവും 30 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെ 78 മെഡലുകളായി ഭാരതം നാലാം സ്ഥാനത്ത് തുടരുകയാണ്.

സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ അഭയ് സിങ് – അനാഹത് സിങ് സഖ്യം ഭാരതത്തിനായി വെങ്കലം നേടിയിരുന്നു. സെമിയില്‍ മലേഷ്യയുടെ ഐഫ അസ്മാന്‍ ബിന്‍ടി – സയാഫിഖ് മുഹമ്മദ് കമാല്‍ സഖ്യത്തോടെ പരാജയപ്പെട്ടതോടെ (2-1) ഭാരത സഖ്യത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബോക്സിങ്ങില്‍ വനിതകളുടെ 57 കി.ഗ്രാം വിഭാഗത്തില്‍ പര്‍വീണ്‍ ഹൂഡയ്ക്കും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെമിയില്‍ ചൈനീസ് തായ്പേയ് താരം ടിങ് യു ലിന്നിനോട് പര്‍വീണ്‍ പരാജയപ്പെടുകയായിരുന്നു (5-0).

ഏഴു പതിറ്റാണ്ടിനിടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഭാരതത്തിന്റെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണിത്. 2018-ല്‍ ജക്കാര്‍ത്തയില്‍ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഭാരതം മറികടന്നു.

അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഭാരതത്തിന്റെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യമാണ് ഭാരതത്തിനായി സ്വര്‍ണം നേടി. കൊറിയയുടെ സോ ചെവോണ്‍ – ജൂ ജഹൂണ്‍ സഖ്യത്തെ 159-158 എന്ന സ്‌കോറിന് മറികടന്നാണ് ഭാരത സഖ്യം സ്വര്‍ണ മണിഞ്ഞത്. നേരത്തേ 35 കിലോമീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ ഭാരതം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയിരുന്നു. രാം ബാബു – മഞ്ജു റാണി സഖ്യമാണ് ഭാരതത്തിനായി മെഡല്‍ നേടിയത്.

ShareTweetSendShareShare

Latest from this Category

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies