ടെഹ്റാന്: ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച് വിഖ്യാത ഇറാനിയന്‍ നടി എല്‍നാസ് നൊറൂസി. പ്രതിഷേധ സൂചകമായി എല്‍നാസ് നൊറൂസി ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഹിജാബും പര്‍ദ്ദയും ഉപേക്ഷിച്ച് അര്‍ധനഗ്നയായി വീഡിയോ പോസ്റ്റ് ചെയ്തു. ‘ഞാന്‍ നഗ്നത പ്രോത്സാഹിപ്പിക്കുകയല്ല, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഇസ്ലാമിക മതാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് നൊറൂസിയുടെ പ്രതികരണം.
”എല്ലാ സ്ത്രീകള്‍ക്കും, ലോകത്തെവിടെയും, അവള് എവിടെനിന്നുള്ളയാളെന്നത് പരിഗണിക്കാതെ, ആഗ്രഹിക്കുന്നത് ധരിക്കാനും ധരിക്കാതിരിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റേതെങ്കിലും സ്ത്രീക്കോ അവളെ വിധിക്കാന്‍ അവകാശമില്ല,’ വീഡിയോയുടെ അടിക്കുറിപ്പില്‍ നൊറൂസി എഴുതി.
”ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുണ്ട്, അവരെ ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ തീരുമാനിക്കാനുള്ള അധികാരമാണ്. ഓരോ സ്ത്രീക്കും സ്വന്തം ശരീരം എങ്ങനെവേണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരിക്കണം! ഞാന്‍ നഗ്നത പ്രോത്സാഹിപ്പിക്കുകയല്ല, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്!’ എല്‍നാസ് നൊറൂസി കൂട്ടിച്ചേര്‍ത്തു.
Discussion about this post