കാബൂള്‍: ലിഥിയം കടത്തിയ രണ്ട് ചൈനക്കാരെ താലിബാന്‍ പിടികൂടി. 1,000 മെട്രിക് ടണ്‍ ലിഥിയം അടങ്ങിയ പാറകള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തിയതിന് രണ്ട് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ താലിബാന്‍ അറസ്റ്റ് ചെയ്തത്.
അഫ്ഗാനികളായ ചിലരുടെ സഹായത്തോടെ പാകിസ്ഥാന്‍ വഴി ചൈനയിലേക്ക് വിലപിടിച്ച കല്ലുകള്‍ കടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി നഗരമായ ജലാലാബാദിലാണ് സംഭവം. 30 ശതമാനം വരെ ലിഥിയം അടങ്ങിയ പാറക്കഷ്ണങ്ങളാണ് പിടികൂടിയത്.

















