ഔഗദൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ വെടിവയ്പില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. കാസ്‌കേഡ്‌സ് മേഖലയിലെ കോമോ പ്രവിശ്യയിലാണ് തോക്കുധാരികളായെത്തിയ അജ്ഞാതരായ അക്രമിസംഘം ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തത്. 15 പേര്‍ കൊല്ലപ്പെട്ടതായി കേണല്‍ ജീന്‍ ചാള്‍സ് ഡിറ്റ് യെനപോനോ സോമ പറഞ്ഞു. കോമ പ്രവിശ്യയിലെ ലിംഗുകോറോ ഗ്രാമത്തില്‍ ബസ് യാത്രക്കാര്‍ക്കെതിരെയാണ് അക്രമം നടത്തിയത്. അക്രമികള്‍ തടഞ്ഞവച്ച ബസ് യാത്രക്കാരെ സൈനികര്‍ മോചിപ്പിച്ചു,
സെനോ പ്രവിശ്യയിലെ ഫലാന്‍ഗൗട്ടൂ പ്രദേശത്ത് നടത്തിയ ഭീകരാക്രമണത്തില്‍ 11 സാധാരണക്കാരും രണ്ട് സൈനികരുമുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു.

















