പോര്‍ട് മോറെസ്ബി: പസഫിക് രാജ്യങ്ങളുമായുമുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പന്ത്രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിജിയില്‍ 100 കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, പാപുവ ന്യൂഗിനിയയില്‍ ഐടി പാര്‍ക്ക്, സൈബര്‍ സെക്യൂരിറ്റി ട്രെയിനിങ് ഹബ്, അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം സ്കോളര്‍ഷിപ്പുകളുമായി സാഗര്‍ അമൃത് പദ്ധതി, പാപുവ ന്യൂ ഗിനിയയില്‍ ഈ വര്‍ഷം തന്നെ ജയ്പൂര്‍ ഫുഡ് ക്യാമ്പ്, എഫ്ഐപിഐസി ചെറുകിട സംരഭകത്വ വികസന പദ്ധതികള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സോളാര്‍ പദ്ധതി, കുടിവെള്ള വിതരണത്തിന് സമഗ്രപദ്ധതി, സീ ആംബുലന്‍സുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, 24 മണിക്കൂറും എമര്‍ജന്‍സി ഹെല്പ് ലൈന്‍, ജന്‍ ഔഷധി കേന്ദ്രങ്ങള്‍, യോഗ കേന്ദ്രങ്ങള്‍ എന്നിവയാണ് പന്ത്രണ്ടിന പരിപാടി.
Discussion about this post