VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ബാപ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

VSK Desk by VSK Desk
15 February, 2024
in ലോകം
ShareTweetSendTelegram

അബുദാബി: ഏറെ നാളുകളായി വിശ്വാസികള്‍ കാത്തിരുന്ന ആ ശുഭമുഹൂര്‍ത്തം ദീപനാളങ്ങളാല്‍ പ്രോജ്വലിപ്പിച്ച് പ്രധാന സേവകന്‍. അറബ് രാജ്യത്തെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രം പ്രധാനമന്ത്രി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചത്. ഇതിനുശേഷം ക്ഷേത്രം നിര്‍മ്മിച്ച തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ക്ഷേത്രത്തിലെ ശിലയില്‍ വസുധൈവ കുടുംബകമെന്ന് കൊത്തി വച്ചു.

ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ സ്വീകരിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനെത്തിയിരുന്നു. യുഎഇ ഭരണാധികാരികളടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുലര്‍ച്ചെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഏഴ് ആരാധന മൂര്‍ത്തികളെ വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. പുരോഹിതരുടെ സാന്നിധ്യത്തില്‍ മോദിയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ)യും പൈതൃകം വിളിച്ചോതുന്ന സവിശേഷമായ ശില്പചാതുര്യത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി.

2015 ലാണ് അബുദബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയത്. ദുബായ്അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് . രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്ന് 2000 ശില്‍പികള്‍ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളില്‍ അറബിക് മേഖല, ചൈനീസ്, ആസ്‌ടെക്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളില്‍ നിന്നുള്ള 14 കഥകളും ശിലാഫലകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ക്ഷേ​ത്രത്തിന്റെ നിര്‍മ്മാണത്തിന് ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളു​ടെ​യും ഐ​തി​ഹ്യ​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ കൊ​ത്തി​യ ക​ല്ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചത്. ആ​ത്മീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ള്‍ക്കു​ള്ള ആ​ഗോ​ള വേ​ദി, സ​ന്ദ​ര്‍ശ​ക കേ​ന്ദ്രം, പ്ര​ദ​ര്‍ശ​ന ഹാ​ളു​ക​ള്‍, പ​ഠ​ന മേ​ഖ​ല​ക​ള്‍, കു​ട്ടി​ക​ള്‍ക്കും യു​വ​ജ​ന​ങ്ങ​ള്‍ക്കു​മു​ള്ള കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ദ്യാ​ന​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ഗ്ര​ന്ഥ​ശാ​ല എന്നിവയും ക്ഷേ​ത്ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ചുണ്ട്. മ​ഹാ​ഭാ​ര​തം, രാ​മാ​യ​ണം തു​ട​ങ്ങി​യ പു​രാ​ണ​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ബു​ർ​ജ്​ ഖ​ലീ​ഫ, അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ മോ​സ്ക്​ ഉ​ൾ​പ്പെ​ടെ​യു​ള്ള യുഎഇ​യി​ലെ പ്ര​മു​ഖ നി​ർ​മി​തി​ക​ളു​ടെ രൂ​പ​ങ്ങ​ളും വെ​ണ്ണ​ക്ക​ല്ലി​ൽ കൊ​ത്തി​യി​ട്ടു​ണ്ട്.

Share1TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies