റാണി ചന്നമ്മ ഭരിച്ചിരുന്ന കർണാടകയിലെ കിത്തൂർ രാജ്യത്തിന്റെ ഷേത്സനാദിയായിരുന്നു സങ്കൊല്ലി രായണ്ണ. മരണം വരെ ബ്രിട്ടീഷ് മേൽക്കൊയ്മക്കെതിരെ യുദ്ധം ചെയ്ത വീരനായിരുന്നു അദ്ദേഹം. .
1824-ലെ കലാപം നയിച്ച സങ്കൊല്ലി രായണ്ണ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ അദ്ദേഹം ജയിൽ മോചിതനാവുകയും ബ്രിട്ടീഷുകാരോട് യുദ്ധം തുടരുകയും ചെയ്തു. പ്രാദേശിക ജനങ്ങളെ അണിനിരത്തി ബ്രിട്ടീഷുകാർക്കെതിരെ ഗറില്ല യുദ്ധം ആരംഭിച്ചു. ബ്രിട്ടീഷ് ഓഫീസുകൾ കത്തിച്ചു, ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും ട്രഷറികൾ കൊള്ളയടിക്കുകയും ചെയ്തു. തുറന്ന യുദ്ധത്തിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ബ്രിട്ടീഷ് സൈന്യത്തിന് കഴിഞ്ഞില്ല. അതിനാൽ, 1830 ഏപ്രിലിൽ അദ്ദേഹത്തെ വഞ്ചിച്ച് പിടികൂടി വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിച്ചു.
1831 ജനുവരി 26-ന് ബെലഗാവി ജില്ലയിലെ നന്ദഗഡിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള ഒരു ആൽമരത്തിൽ രായണ്ണയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി .
വലതുകൈയിൽ വാളുമായി കുതിരപ്പുറത്ത് കയറുന്ന സങ്കൊല്ലി രായണ്ണയുടെ വെങ്കല പ്രതിമ ബെംഗളൂരു റെയിൽവേ സ്റ്റേഷന് സമീപം കർണാടക സർക്കാർ അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്ഥാപിച്ചു .
ബംഗളൂരു സിറ്റിയിലെ പ്രധാന റെയിൽവേ സ്റ്റേഷന്റെ പേര് 2015-ൽ സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷൻ” എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
പിറന്ന നാടിന്റെ മോചനത്തിന് സ്വജീവിതം ആഹുതിയേകിയ ധീരന് പ്രണാമങ്ങൾ..
Discussion about this post