(വി എ .സുന്ദരം)
( 2 ഫെബ്രുവരി 1896 –
11 മാർച്ച് 1967 )
സ്വാതന്ത്ര്യ സമരപ്രവർത്തകനും , മഹാത്മാഗാന്ധിജിയുടെ സഹപ്രവർത്തകനും, മദൻ മോഹൻ മാളവ്യയുടെ വിശ്വസ്തനും, ബനാറസ് ഹിന്ദു സർവകലാശാലയുടെ (BHU) സെക്രട്ടറിയുമായിരുന്നു വി. എ. സുന്ദരം.
ദക്ഷിണേന്ത്യൻ നഗരമായ കോയമ്പത്തൂരിൽ യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനനം
1915 ഏപ്രിലിൽ ഗാന്ധിജിയുടെ മദ്രാസിലെ ഒരു പ്രസംഗം കേട്ടപ്പോൾ സുന്ദരം, തൽക്ഷണം തന്റെ പഠനം ഉപേക്ഷിച്ച് ഗാന്ധിജിയെ ശിഷ്യനായി പിന്തുടരാൻ തീരുമാനിച്ചു. ഗാന്ധിജി അദേഹത്തെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. അവിടെ സബർമതി ആശ്രമത്തിൽ കുറച്ചു നാൾ തുടർന്നു.
ഉപ്പ് സത്യാഗ്രഹം , നിയമ ലംഘന പ്രസ്ഥാനം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ സജീവമാവുകയും, അവയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
തുടർന്ന് 1931-ന്റെ തുടക്കത്തിൽ അദ്ദേഹം മദ്രാസിൽ അറസ്റ്റിലായി.
ഇന്ത്യയിലെ പല ഇംഗ്ലീഷ് പത്രങ്ങളിലും ലേഖനങ്ങളും,കത്തുകളും പ്രസിദ്ധീകരിച്ച് കൊണ്ട് സുന്ദരം സ്വാതന്ത്ര്യ സമരത്തിൽ തുടർന്നും സജീവമായി.
വൈകാരികവും വികാര ഭരിതവുമായ ഭാഷയിൽ അവതരിപ്പിക്കപ്പെട്ട ഉയർന്ന ആദർശങ്ങളുടെയും, തീക്ഷ്ണമായ ദേശസ്നേഹത്തിന്റെയും സന്ദേശം നിറഞ്ഞ വാക്കുകൾ അദ്ദേഹത്തെ അറിയപ്പെടുന്ന പൊതു പ്രഭാഷകനാക്കിമാറ്റി.
പിന്നീടുള്ള അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്.
ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് ഇംഗ്ലണ്ട്, ഇറ്റലി,സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ചെക്കോസ്ലോവാക്യ എന്നീ രാജ്യങ്ങളിൽ യാത്ര ചെയ്യുകയും,ലണ്ടനിൽ നടന്ന
രണ്ടാം വട്ടമേശ സമ്മേളന സമ്മേളന സമയത്ത് ഗാന്ധിജിക്കൊപ്പം പങ്കെടുക്കുകയും ചെയ്തു.
മദൻ മോഹൻ മാളവ്യ എന്ന വിദ്യാഭ്യാസ വിചക്ഷണനോടൊപ്പം കേംബ്രിഡ്ജ് ,
ഓക്‌സ്ഫോർഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പഠന യാത്രകളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.
1926 ജനുവരിയിൽ ബനാറസ് സർവ്വകലാശാലയിലേക്കുള്ള മാളവ്യയുടെ ക്ഷണം സ്വീകരിക്കുകയും 30 വർഷത്തോളം ബനാറസ് ഹിന്ദു സർവ്വകാലശാലയിൽ സേവന നിരതനാവുകയും ചെയ്തു.
1967 മാർച്ച് 11 ന് ബോംബെയിൽ വച്ച് അദ്ദേഹം
അന്തരിച്ചു.
Discussion about this post