ആർത്തുല്ലസിച്ച് കടലലകൾ തിരതല്ലിച്ചിരിക്കുന്ന ശൂന്യമായ പാറമേൽ ഭാവി ഭാരതത്തിന്റെ ഭാസുര പ്രതിബിംബത്തെ സങ്കല്പിക്കുക…. കടലിനപ്പുറത്തേക്ക് കണ്ണുറപ്പിച്ച് മുന്നോട്ടു നടക്കുന്ന യുവയോഗീന്ദ്രനെ , സ്വാമി വിവേകാനന്ദനെ മനസ്സിലുറപ്പിക്കുക …. ലോകത്തെ മാടി വിളിക്കാൻ കരുത്തുള്ള ഭവ്യ മന്ദിരമൊന്ന് വിഭാവനം ചെയ്യുക …..
അത് ആറ് വർഷത്തെ നിരന്തര പ്രയത്നത്താൽ സാധ്യമാക്കുക….
കന്യാകുമാരി വിവേകാനന്ദ സ്മൃതി മണ്ഡപ നിർമ്മാണത്തിന്റെ കഥ ഏകനാഥ് റാനഡെയുടെ ചരിത്രം കൂടിയാകുന്നത് അങ്ങനെയാണ്.
ലഭിച്ച നിയോഗം വിവേകാനന്ദ ശിലാസ്മാരക നിർമ്മാണമായിരുന്നു … അതിനുമപ്പുറത്തേക്ക് ആ മനസ്സ് സഞ്ചരിച്ചു. വിവേകാനന്ദ ദർശനങ്ങൾ തുടിക്കുന്ന ഇടമാക്കി അദ്ദേഹം കന്യാകുമാരിയെ മാറ്റി. മതപരിവർത്തനശക്തികൾ മദിച്ചുവാണ കാലമായിരുന്നു അത്. കന്യാകുമാരി ദേവിയുടെ കടാക്ഷം കൊണ്ട് പവിത്രമായിത്തീർന്ന ഇടങ്ങളിലൊക്കെ അവർ കടന്നു കയറി …. അവിടേക്കാണ് രാഷ്ട്രിയ സ്വയം സേവക സംഘം പ്രചാരകനും അക്കാലം സംഘത്തിന്റെ സർകാര്യവാഹുമായിരുന്ന ഏകനാഥ് റാനഡെ എത്തുന്നത്.
ഭാരതത്തെയാകെ ഉണർത്തി , ജനങ്ങളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമായിരുന്നു പരിവർത്തനത്തിനായുള്ള ആ മുന്നേറ്റം.
1914 നവംബർ 19 ന് നാഗ്പൂരിലെ അമരാവതിയിൽ തുടങ്ങുകയും 1982 ആഗസ്ത് 22 ന് കന്യാകുമാരിയിൽ അവസാനിക്കുകയും ചെയ്ത ആ ജീവിതം ഭാരതസ്വാഭിമാനത്തെ ഈ വിധം അടയാളപ്പെടുത്താൻ വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു. ഐതിഹാസികവും ഭാവനാ പൂർണവുമായിരുന്നു ആ പ്രയത്നം.
ശ്രീപാദപ്പാറയിലെ ആ ഭാരത വിദ്യാക്ഷേത്രത്തിന്റെ ശില്പിയായി , പൂജാരിയായി
സാധനായി ഒരാൾ…..
ഉറച്ച കാലടികളാൽ നടന്ന് നടന്ന് സുഗമമാക്കിയ വഴികൾ തീർത്ഥാടന പാതകളാകുന്നത് ആ മഹത് ജീവിത ദർശനത്തിന്റെ കരുത്തുകൊണ്ടാണ്
Discussion about this post