കുട്ടിക്കാലത്ത് ആരോടും അധികം സംസാരിക്കാത്ത,ആരോടും അധികം ഇടപെടാതെ ഒഴിഞ്ഞ് മാറി നടന്ന ഒരു അന്തർമുഖനായ ഗുജറാത്തിക്കാരനായ മോഹൻദാസ് കരംചന്ദ് ഗാന്ധി മഹാത്മാ ഗന്ധിയായി മാറിയ ചരിത്രം നമ്മുടെ രാജ്യത്തിൻ്റെ സുപ്രധാനമായ ചരിത്ര നിമിഷങ്ങളിൽ ഒന്നാണ്…
1872ലെ സെൻസസ് പ്രകാരം കത്തിയവാർ ജനസംഖ്യ 2.3 മില്ല്യൻ ആയിരുന്നു..അതിൽ തന്നെ 80% തിലധികം ഹിന്ദുക്കൾ…അവിടെ നിന്നാണ് ” ഞാൻ ഒരു സനാതന ധർമ്മ വിശ്വാസിയാണ് ” എന്ന് ഉറക്കെ പിൽക്കാലത്ത് പ്രഖ്യാപിച്ച പോർബന്തറിൽ നിന്നും ലോകം മുഴുവൻ ആഞ്ഞടിച്ച മോഹൻ ദാസ് കരം ചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടെ ജനനം….1869 ഒക്ടോബർ 2ന് കരം ചന്ദ് ഗാന്ധിയുടെയും പുത്ലി ഭായ് യുടെയും പുത്രനായിട്ടാണ് ഗാന്ധി ജനിച്ചത്….
കടുത്ത വൈഷ്ണവ ഭകതരായിരുന്നു ഗാന്ധിയുടെ കുടുംബം…ഭജനകളും,രാമകഥകളും ക്ഷേത്രങ്ങളിലെ സൽസംഗവും ഒക്കെ കണ്ട് വളർന്ന കുടുംബത്തിൻ്റെ അതേ പാത തന്നെ ഗാന്ധിയും പിന്തുടർന്നിരുന്നു…കുട്ടിക്കാലത്ത് അമ്മ പറഞ്ഞ് നൽകിയ രാമായണവും ഭഗവാൻ ശ്രീരാമൻ്റെ മൂല്യങ്ങളും ഭാവിയിൽ ഭാരതത്തെ ഒരു രാമ രാജ്യമാക്കണം എന്ന തൻ്റെ ജീവിത ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുവാൻ ഗാന്ധിക്ക് പ്രചോദനം നൽകി…സത്യം എന്നത് ദൈവമാണ് എന്നത് ഗാന്ധി തിരിച്ചറിഞ്ഞത് രാമ കഥയിൽ നിന്നും തന്നെയാണ്….
ഗാന്ധിക്ക് ഏഴ് വയസ്സ് പ്രായമുള്ളപ്പോൾ കരംചന്ദ് ഗാന്ധി പോർബന്തർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ ഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം ഒക്കെ തന്നെ രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു…പഠിക്കാൻ വലിയ താൽപ്പര്യം ഒന്നും ഇല്ലായിരുന്നു എന്ന് ഗാന്ധി തന്നെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്…അത് കൊണ്ട് തന്നെ അദേഹത്തിൻ്റെ ജ്യേഷ്ഠൻ്റെ കഠിനമായ നിർബന്ധത്തിന് വഴങ്ങിയാണ് അദേഹം ലണ്ടനിൽ നിയമം പഠിക്കുവാനായി പോകുന്നത്…ലണ്ടനിലെ പാശ്ചാത്യ സംസ്കാരത്തിൽ മതി മറക്കരുത് എന്നും,മത്സ്യ മാംസങ്ങൾ ഉപയോഗിക്കരുത് എന്നുമുള്ള അമ്മയുടെ വാക്കുകൾ ഗാന്ധി അക്ഷരം പ്രതി പാലിച്ചിരുന്നു..ലണ്ടനിലെ വെജിറ്റേറിയൻ ക്ലബിൽ അംഗത്വം എടുത്ത് അതിൻ്റെ നിർവാഹക സമിതിയിൽ എത്തുന്നതോടെയാണ് ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്…ഇവരിലൂടെയുള്ള അടുപ്പം പതിയെ തിയോസഫിക്കൾ സൊസൈറ്റിയിലെക്ക് ഗാന്ധിയെ അടുപ്പിച്ചു.
ബൗദ്ധ ദർശനവും ,ജൈന ദർശനവും,ക്രിസ്തു മതവും ഒക്കെ ഗാന്ധി പഠിച്ച് തുടങ്ങിയത് ഇവിടെ നിന്നാണ്…
എന്ന് മാത്രമല്ല,ഗീത ആദ്യമായി വായിക്കുന്നതും തിയോ സഫിക്കൽ സൊസൈറ്റിയിൽ ചേർന്നതിന് ശേഷമാണ്…..
ലണ്ടനിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി ഗാന്ധി 1891ൽ രാജ്കോട്ട് ലെത്തി അഭിഭാഷകവൃത്തി ആരംഭിക്കുന്നുണ്ട്… എന്നാൽ ആദ്യത്തെ വ്യവഹാരത്തിൽ വിറച്ച് സംസാരിക്കുവാൻ പോലും പറ്റാത്ത ഗാന്ധിയെ ജ്യേഷ്ഠൻ മുൻകൈയെടുത്ത് ദക്ഷിണാഫ്രിക്കയിൽ അബ്ദുല്ല എന്ന് പേരുള്ള ഒരാളുടെ ദാദാ അബ്ദുല്ല എന്ന കമ്പനിയിൽ കേസുകൾ വാദിക്കുന്ന വക്കീലായി അയക്കുകയായിരുന്നു..
ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അസമത്വത്തിന് എതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു.
പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു…ഗാന്ധിജിയുടെ ആദ്യത്തെ പൊതു പ്രസംഗം ഇതായിരുന്നു….അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിൽ വംശീതയ്ക്ക് എതിരെ പൊരുതുകയും നട്ടാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ തുടങ്ങുകയും അതിന് പരിഹാരം ഉണ്ടാക്കുകയും ഒക്കെ ചെയ്തു…
ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനങ്ങൾക്ക് ശേഷം അദേഹം ഭാരതത്തിൽ 1915നോടു അടുപ്പിച്ച് എത്തുന്നുണ്ട്….ലോകമാന്യ തിലകനും, ലാലാ ലജ്പത് റായ് യും,ബിപിൻ ചന്ദ്ര പാലും ഒക്കെ അടങ്ങുന്ന അന്നത്തെ സ്വാതന്ത്ര്യ സമര നിരകളുടെയിടയിൽ വന്ന സമയത്ത് ഗാന്ധിജിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നുവെങ്കിലും 1919ന് അടുപ്പിച്ച് സ്വാതന്ത്ര്യ സമരത്തിൻ്റേ കടിഞ്ഞാൺ അദേഹം ഏറ്റെടുക്കുന്നുണ്ട്…
നിസ്സഹകരണ പ്രസ്ഥാനം,സത്യഗ്രഹം,
ഉപവാസം, ഖരാവോ ചെയുക തുടങ്ങി പല സമര മുറകളും ഗാന്ധിജിയാണ് ഭാരതത്തിൽ ശക്തമായി പ്രചരിപ്പിച്ചത്…
ഗാന്ധിജിയുടെ സമരം ബ്രിട്ടീഷുകാരോട് മാത്രമായിരുന്നില്ല…
അയിത്തിന് എതിരെയും കൂടിയായിരുന്നു… ജാതീയതയെ കഠിനമായി എതിർത്തിരുന്ന ഗാന്ധിജി അയിത്തോച്ചാടനം കോൺഗ്രസ്സിൻ്റെ പ്രധാനപെട്ട ലക്ഷ്യങ്ങളിൽ ഒന്നായി മാറ്റി…മലയാള മണ്ണിലെ തന്നെ വൈക്കം സത്യാഗ്രഹത്തിലെയും,ഗുരുവായൂർ സത്യാഗ്രഹത്തിലെയും ഗാന്ധിജിയുടെ മർമ്മപ്രധാനമായ പങ്ക് കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിന് ഒരിക്കലും വിസ്മരിക്കു്വാൻ കഴിയാത്ത ഒന്നാണ്….
ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങളോട് അദേഹം അവരുടെ ഭാഷയിൽ തന്നെ സംസാരിച്ചു. ഗ്രാമങ്ങളിലാണ് ഭാരതത്തിൻ്റെ ആത്മാവ് എന്ന് അദേഹം തിരിച്ചറിഞ്ഞു. .ഭഗവദ് ഗീതയെ മാർഗ്ഗ ദർശനമായി സ്വീകരിച്ച ഗാന്ധിജി സനാതനധർമ്മത്തിൻ്റെ ഐക്യത്തിന് വേണ്ടി ഏത് വഴിയും സ്വീകരിച്ചിരുന്നു എന്ന് കാണാം..
സത്യവും അഹിംസയും ആദർശമായി സ്വീകരിച്ച ഗാന്ധിജി രണ്ടിനും പ്രചോദനമായി കണ്ടിരുന്നത് ഭഗവദ് ഗീതയെ ആയിരുന്നു…ഇവ രണ്ടും ആദർശമായി സ്വീകരിച്ച രാഷ്ട്രത്തെ രാമ രാജ്യമായി ഗാന്ധിയൻ തത്വ ചിന്ത വിഭാവനം ചെയ്യുന്നു…
എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്ത്തിപ്പെടുത്തുന്നു… സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്”.
എന്നാണ് ഗാന്ധി ഗീതയെ കുറിച്ച് എഴുതിയത്….സ്വന്തമായി ഗീതയ്ക്ക് ഗാന്ധിജി ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട് എന്ന് ഇന്നും ബഹുഭൂരിപക്ഷം ഭാരതീയർക്ക് അറിയില്ല…
നിരവധിയായ പ്രക്ഷോഭങ്ങൾക്കൊപ്പം ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരമുറകളുടെയും കൂടി ഫലമായി ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു….സ്വാതന്ത്ര്യത്തിൻ്റെ മഹത്വത്തിലും അദേഹത്തിൻ്റെ ഹൃദയം വിങ്ങിയത് വിഭജനം കൊണ്ടായിരുന്നു…
ഇസ്ലാമിക വർഗീയതയ്ക്ക് മുന്നിൽ ഗാന്ധിയുടെ അഹിംസാ തത്വവും,ഐക്യവും വിഫലമായിപ്പോയി എന്നത് അദേഹത്തെ വേദനിപ്പിച്ചു….
സ്വാതന്ത്ര്യ പുലരിയിൽ അദേഹം ഇസ്ലാമിക മത ഭ്രാന്ത് കൊണ്ട് ഇരയാക്കപ്പെട്ട ഹൈന്ദവരുടെ കൂടെയായിരുന്നു….
ഗാന്ധിയൻ തത്വ ചിന്തകൾ ലോകം മുഴുവൻ പ്രസിദ്ധിയാർജിച്ചു …ലോകം മുഴുവൻ ഗാന്ധിജിയെ ഒരു പ്രചോദനമായി കണ്ടു…നെൽസൺ മണ്ടേലയെ പോലുള്ളവർ ഗാന്ധിജിയുടെ യശസ്സ് ലോകം മുഴുവൻ വ്യാപ്പിപിച്ചു….
സനാതന ധർമ്മിയായ ഗാന്ധിജി ഇന്നും സനാതനമായി നിലകൊള്ളുന്നു…
Discussion about this post