VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സമന്വയ ബൈഠക്ക് സമാപിച്ചു ; മുന്നേറ്റം സ്വത്വത്തിലൂന്നി സ്വാശ്രയഭാരതത്തിലേക്ക്: മന്‍മോഹന്‍ വൈദ്യ

VSK Desk by VSK Desk
13 September, 2022
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

റായ്പൂര്‍(ഛത്തിസ്ഗഢ്): സ്വദേശി സാമ്പത്തിക മാതൃകയിലൂന്നി സ്വാശ്രയഭാരതത്തിലേക്ക് മുന്നേറാനുള്ള കര്‍മ്മപദ്ധതിയാണ് അഖിലഭാരതീയ സമന്വയ ബൈഠക് മുന്നോട്ടുവയ്ക്കുന്നതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, പരിസ്ഥിതി സൗഹൃദപൂര്‍ണമായ സ്വാവലംബി ഭാരതമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സമന്വയ ബൈഠക്കിന്‍റെ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പങ്കുവയ്ക്കുകയായിരുന്നു സഹസര്‍കാര്യവാഹ്. വികേന്ദ്രീകരണം, വിപണിയുടെ ഗുണഫലങ്ങളുടെ തുല്യവിതരണം, കൃഷിയാധാരിത വ്യവസായം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളും സമന്വയബൈഠക് ചര്‍ച്ച ചെയ്തു.

അമൃതോത്സവകാലത്ത് സ്വാശ്രയഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഓരോ സംഘടനകളും എങ്ങനെയാണ് മുന്നേറുന്നതെന്ന് യോഗം വിലയിരുത്തി. സ്വദേശി തന്നെയാണ് സ്വരാജ്. ഗ്രാമീണ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിലും ഇന്ത്യന്‍ സാമ്പത്തിക ക്രമത്തിന്‍റെ കയറ്റിറക്കങ്ങള്‍ നിര്‍ണയിക്കുന്നതിന് ഭാരതീയമായ മാനദണ്ഡങ്ങള്‍  രൂപീകരിക്കുന്നതിലും ഗ്രാഹക് പഞ്ചായത്ത്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ ശ്രദ്ധ ചെലുത്തുന്നു. ന്യായാലയങ്ങളിലടക്കം ഭാരതീയഭാഷകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അമൃതോത്സവത്തില്‍ ഭാരതീയ ശൈക്ഷിക് സംഘിന്‍റെ നേതൃത്വത്തില്‍ രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. സംസ്‌കാര്‍ ഭാരതി സാമൂഹിക വന്ദേമാതരഗാനാലാപനം നടത്തി. 87000 കേന്ദ്രങ്ങളില്‍ എബിവിപി തിരംഗ മഹോത്സവം നടത്തി.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തില്‍ എല്ലാ മേഖലയിലും, എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ അണിനിരന്നുവെന്ന് ഡോ. വൈദ്യ പറഞ്ഞു. വിവിധതയെ ആഘോഷിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. ആത്മീയതയാണ് ഇന്ത്യന്‍ ദേശീയതയുടെ ആധാരമെന്നും ആ സ്വത്വത്തിലൂന്നി, രാജ്യത്തിന്‍റെ പരമവൈഭവത്തിലേക്കുള്ള മുന്നേറ്റത്തിന് ഗതിവേഗം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
രാജാവ് എല്ലാ കാര്യങ്ങളും ചെയ്യുന്നതായിരുന്നില്ല ഭാരതത്തിന്‍റെ സംവിധാനമെന്ന് രവീന്ദ്രനാഥ് ടാഗോര്‍ അദ്ദേഹത്തിന്‍റെ സ്വദേശി സമാജില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈന്യം, വിദേശകാര്യം, ഭരണവ്യവസ്ഥ എന്നിവ രാജാവ് നോക്കും, മറ്റുള്ളവ ജനങ്ങളും. കൊവിഡ് കാലത്ത് സമാജത്തിന്‍റെ പങ്കെന്താണെന്ന് നമ്മള്‍ കണ്ടതാണ്. ലക്ഷക്കണക്കിനാളുകള്‍ പുറത്തിറങ്ങി, കൊവിഡിനെതിരെ പൊരുതി. സമാനമായ തരത്തില്‍ സമാജം ഭാരതത്തിന്റെയാകെ പുരോഗതിക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം, മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 36 സംഘടനകളില്‍ നിന്നുള്ള 240 മുതിര്‍ന്ന ഭാരവാഹികളാണ് സമന്വയ ബൈഠക്കില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.

Share8TweetSendShareShare

Latest from this Category

അനന്തുവിന്റെ മരണം സമഗ്ര അന്വേഷണം വേണം: ആര്‍എസ്എസ്

മേനോൻ സാറിൻ്റേത് ഉത്കൃഷ്ട നേതൃത്വം : സർസംഘചാലക് , സർകാര്യവാഹ്

സംഘ ശതാബ്ദി: ഉറച്ച ലക്ഷ്യബോധത്തോടെ മുന്നോട്ട്

ആര്‍എസ്എസ് ശതാബ്ദി കാര്യക്രമങ്ങള്‍ക്ക് തുടക്കം; കലാപങ്ങളിലൂടെയല്ല, മാറ്റം ജനാധിപത്യമാര്‍ഗങ്ങളിലൂടെ: സര്‍സംഘചാലക്

ഗുരു തേഗ് ബഹാദൂര്‍, ഗാന്ധിജി, ശാസ്ത്രി: ആദര്‍ശത്തിന്റെ ഉത്തുംഗ മാതൃകകള്‍

വരൂ പുതിയ ചക്രവാളങ്ങളിലേക്ക്..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനന്തുവിന്റെ മരണം സമഗ്ര അന്വേഷണം വേണം: ആര്‍എസ്എസ്

ആര്‍.ആര്‍. ജയറാമിന് ലീലാ മേനോന്‍ പുരസ്‌കാരം

ഹിന്ദു സംഘനകളുടെ സെക്രട്ടറിയേറ്റ് ധര്‍ണ 15ന്; സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്

ഹിന്ദു എന്ന തായ്‌വേരില്ലെങ്കില്‍ സമുദായം എന്ന ശാഖകള്‍ക്ക് നിലനില്‍പ്പില്ല: സ്വാമി ചിദാനന്ദപുരി

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

ശബരിമലയില്‍ ദേവഹിതം ആരായണം: വിഎച്ച്പി

പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫിന്റെ ഇപ്പോഴത്തെ നീക്കം ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രം: ഹൈക്കോടതി

Load More

Latest English News

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies