VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അവരുടെ ശക്തി തെളിയിച്ചു കഴിഞ്ഞു; ആർക്കും ഇനി ഇന്ത്യയെ അവ​ഗണിക്കാൻ കഴിയില്ല: അമിത് ഷാ

VSK Desk by VSK Desk
21 January, 2023
in ഭാരതം
Share
Tweet
SendTelegram

ഡൽഹി: ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിലും ശക്തി തെളിയിക്കുന്നതിലും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു മേഖലയിൽ പോലും ഇന്ത്യയെ അവഗണിക്കാൻ ഇനി സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സുരക്ഷിതവും ശക്തവുമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരില സ്ഥിതി​ഗതികൾ മാറി മറിഞ്ഞു. സർക്കാരും സുരക്ഷ ഏജൻസികളും ഉണർന്നു പ്രവർത്തിച്ചതോടെ കഴിഞ്ഞ 70 വർഷം കൊണ്ട് ജമ്മു കശ്മീരിൽ വന്നതിനേക്കാൾ കൂടുതൽ നിക്ഷേപമാണ് കഴിഞ്ഞ നാല് വർഷത്തിനിടെ വന്നതെന്ന് ഡിജിപിമാരുടെയും ഐജിപിമാരുടെയും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അമിത് ഷാ പറഞ്ഞു.

‘നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തങ്ങളുടെ ശക്തി പ്രദർശിപ്പിക്കുന്നതിൽ വിജയിച്ചു. ഇന്ന്, ഒരു മേഖലയിലും ഇന്ത്യയെ ആർക്കും അവഗണിക്കാനാവില്ല, മുന്നോട്ട് പോകുന്നതിൽ നിന്ന് ആർക്കും നിങ്ങളെ തടയാനാവില്ല. നേരത്തെ നമുക്ക് ഏകമാനമായ പ്രശ്‌നങ്ങളായിരുന്നു, എന്നാൽ ഇപ്പോൾ പ്രശ്‌നങ്ങൾ ബഹുമുഖമാണ്. അവ കൈകാര്യം ചെയ്യാൻ, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരേക്കാൾ രണ്ട് പടി മുന്നിലായിരിക്കണം നമ്മൾ. ശേഷി വർദ്ധിപ്പിക്കുന്നതിലടക്കം നഗര പോലീസിന്റെ രീതി അതിവേഗം മാറ്റേണ്ടതുണ്ട്’.

‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. തീവ്രവാദം കാരണം ജമ്മു കശ്മീരിലെ കുട്ടികൾ രാജ്യത്തെ മറ്റ് ഭാ​ഗങ്ങളിലേയ്‌ക്ക് പഠിക്കാൻ പോകുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള 32,000 കുട്ടികൾ ജമ്മു കശ്മീരിൽ പഠിക്കുന്നു. ജമ്മു കശ്മീർ സാധാരണ നിലയിലേയ്‌ക്ക് തിരിച്ചെത്തി. 2022-ൽ 1.80 കോടി വിനോദസഞ്ചാരികളാണ് പ്രദേശം സന്ദർശിച്ചത്. ഇന്ന് ജമ്മു കശ്മീർ സാവധാനം സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും നീങ്ങുകയാണ്. ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്), ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്), ഐബി (ഇന്റലിജൻസ് ബ്യൂറോ), റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) എന്നിവരുടെ ശ്രമങ്ങളാണ് ഇതിന് പിന്നിൽ. അവരെ അഭിനന്ദിക്കുന്നു’ എന്നും അമിത് ഷാ പറഞ്ഞു.

Share4
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies