പ്രയാഗ്രാജ്: വിഘടനവാദത്തെയും മതപരിവര്‍ത്തന ഭീഷണികളെയും ചെറുത്ത് വടക്കുകിഴക്കന്‍ മേഖലയിലെ രാഷ്ട്ര ഏകതയുടെ കൊടി ഉയര്‍ത്തിയ പ്രാഗ്ജ്യോതിഷ പുരത്തെ സംന്യാസിമാര്‍ക്ക് കുംഭമേളാ നഗരിയില്‍ ആദരം. ആസാം, മേഘാലയ, മിസോറാം, ത്രിപുര, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തിയ സംന്യാസിമാരെ ആര്‍എസ്എസ് സര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ അംഗവസ്ത്രവും പൂര്‍ണകുംഭവും നല്കി ആദരിച്ചു.
രാജ്യത്തിന്റെ ഏത് പ്രദേശവും പ്രാഗ് ജ്യോതിഷപുരത്തെ സംന്യാസിമാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ഞൂറു വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിലൂടെയും ത്യാഗത്തിലൂടെയുമാണ് വടക്കു കിഴക്കന്‍ മേഖലയിലെ പൈതൃകം സംന്യാസി സമൂഹം കാത്തുസൂക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ശാന്തി കാളി ആശ്രമം അധ്യക്ഷന്‍ പദ്മശ്രീ സ്വാമി ചിത്തരഞ്ജന് ജി മഹാരാജ്, ശ്രീ ശ്രീ 1008 ശ്രീ മഹന്ത് മഹാമണ്ഡലേശ്വര സ്വാമി ശ്രീ കേശവദാസ് ജി മഹാരാജ്, ജനാര്‍ദന്‍ ദേവ് ഗോസ്വാമി (സെക്രട്ടറി നോര്‍ത്ത് കമലാബാരി സെഷന് മജൂലി) എന്നിവര്‍ വിശിഷ്ടാതിഥികളായി.
Discussion about this post