ഇസ്‌ലാമാബാദ് ; ആർ എസ് എസിനെ പ്രശംസിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ആർ എസ് എസ് പോലെയുള്ള കൂടുതൽ സംഘടനകൾ ലോകത്ത് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ഡാനിഷ് കനേരിയ പറഞ്ഞു.
സംഘം സാമൂഹിക സേവനത്തിനായി സമർപ്പിതമാണ് . ജാതിയില്ല, മതമില്ല, അതിരുകളില്ല, സേവനം മാത്രം. ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്ന ഓരോ വളണ്ടിയറെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. #RSS100Years,” ഡാനിഷ് കനേരിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇതിനു പിന്നാലെ ആർഎസ്‌എസ്-ബിജെപി വിരുദ്ധരെന്ന് കരുതപ്പെടുന്നവരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. പോർട്ടലിനായി സംഭാവന തേടിയതിന് ആൾട്ട് ന്യൂസിലെ വസ്തുതാ പരിശോധകനായ മുഹമ്മദ് സുബൈറിനെ അദ്ദേഹം പരിഹസിച്ചു. ‘ഭാരത് മാതാ’യുടെയും ആർഎസ്‌എസ് വളണ്ടിയർമാരുടെയും ചിത്രം ആലേഖനം ചെയ്ത സ്മാരക നാണയം പുറത്തിറക്കിയതിനെ ചോദ്യം ചെയ്ത അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് സംസാരിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്ക് വച്ചു.
“സർക്കാർ കപട മതേതരവാദികളെക്കുറിച്ച് ശ്രദ്ധിക്കരുത്, ആർഎസ്‌എസിനെയും അതിന്റെ വളണ്ടിയർമാരെയും ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം,” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ അഭിസംബോധന ചെയ്തുകൊണ്ട് കനേരിയ എഴുതി.
ഇന്ത്യൻ പൗരത്വം നേടാൻ ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങളോടും അദ്ദേഹം പ്രതികരിച്ചു. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. “പാകിസ്ഥാൻ എന്റെ ജന്മഭൂമി ആയിരിക്കാം, പക്ഷേ എന്റെ പൂർവ്വികരുടെ നാടായ ഭാരതം എന്റെ മാതൃഭൂമി ആണ്. എനിക്ക്, ഭാരതം ഒരു ക്ഷേത്രം പോലെയാണ്. നിലവിൽ, ഭാരതീയ (ഇന്ത്യൻ) പൗരത്വം തേടാൻ എനിക്ക് പദ്ധതിയില്ല. ഭാവിയിൽ എന്നെപ്പോലുള്ള ആരെങ്കിലും അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ, ഞങ്ങളെപ്പോലുള്ളവർക്ക് സിഎഎ ഇതിനകം തന്നെ നിലവിലുണ്ട് .“ കനേരിയ പറഞ്ഞു.
Discussion about this post