VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
7 May, 2026
in ഭാരതം
ShareTweetSendTelegram

മൈസൂരു: ജാതി കേന്ദ്രിതമായ വോട്ട്ബാങ്കുകൾ തടയാൻ സമൂഹം ജാതി മറക്കുകയേ പരിഹാരമുള്ളൂ എന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമൂഹം ജാതിയെ ഓർമ്മിക്കുന്നിടത്തോളം കാലം വോട്ട് നേടാനുള്ള നിയമാനുസൃതമായ ശ്രമമായി രാഷ്ട്രീയക്കാർ അത് മുതലെടുക്കും. അവർക്ക് പ്രവർത്തിക്കാതെതന്നെ ജാതി ഉപയോഗിച്ച് വോട്ട് നേടാൻ കഴിയും. എന്നാൽ സമൂഹം ജാതി മറന്നാൽ, രാഷ്ട്രീയക്കാർ സ്വയം നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. സുട്ടൂർ മഠത്തിൽ ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവർണ്ണ ജൂബിലി പ്രഭാഷണ പരമ്പരയിൽ സദസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മിശ്രജാതിവിവാഹം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ സമൂഹം തയാറാകണം. 1942ൽ മഹാരാഷ്ട്രയിൽ നടന്ന ഒരു മിശ്രജാതി വിവാഹത്തിന് ഡോ. അംബേഡ്കറും ആർഎസ്എസ് സർസംഘചാലകായിരുന്ന ശ്രീഗുരുജിയും ആശംസാ സന്ദേശങ്ങൾ നൽകി. ജാതിക്കതീതമായി സമൂഹത്തിന് മുന്നിൽ ഒരു മാതൃക കാട്ടിയതിന് സന്തോഷമെന്ന് ശ്രീ ഗുരുജി എഴുതിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിലാണ് ജനസംഖ്യാ നിയന്ത്രണത്തേക്കാൾ അടിയന്തര ശ്രദ്ധ വേണ്ടതെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഭാരതം ഇന്ന് യുവാക്കളുടെ രാഷ്ട്രമാണ്. അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ആ യുവാക്കൾക്ക് പ്രായമാകും. അപ്പോൾ അവർക്ക് അന്നം നൽകാൻ എത്ര കരങ്ങൾ വേണ്ടിവരുമെന്ന് ആലോചിക്കണം. സർക്കാർ അടുത്ത നൂറ് വർഷത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.

ദേശീയ ജനസംഖ്യാ നയം വിവേചനമില്ലാതെ നടപ്പാക്കുകയും അതേപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. അടിയന്തരാവസ്ഥക്കാലത്ത് ബലപ്രയോഗത്തിലൂടെ ജനസംഖ്യ നിയന്ത്രിക്കാൻ അന്നത്തെസർക്കാർ നടത്തിയ ശ്രമങ്ങൾ നമ്മുടെ മുന്നിലുണ്ട്. ആ സർക്കാർ വലിയ പരാജയം നേരിടേണ്ടിവന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പൊതുസിവിൽ നിയമം ഭാരതത്തിലാകെ നടപ്പാകുമെന്നാണ് വിശ്വാസം. ഉത്തരാഖണ്ഡ് ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ നിയമം ഇപ്പോൾത്തന്നെ നിലവിൽ വന്നിട്ടുണ്ട്. ജനാധിപത്യത്തിൽ കാര്യങ്ങൾ ശ്രദ്ധാപൂർവമാണ് നീങ്ങുക. ക്ഷമയോടെ കാത്തിരിക്കണം. ഇത് ഒരു വ്യക്തി തീരുമാനിക്കുന്നതല്ല, മറിച്ച് 142 കോടി ജനങ്ങളുടെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags: dr. mohan bhagawat#MohanBhagwatSTICKY
ShareTweetSendShareShare

Latest from this Category

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പി.എൻ. വിജയകുമാർ അന്തരിച്ചു

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

സംഗീതലോകത്തെ അനശ്വര രാജ്ഞി : തപസ്യ

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies