തൃശ്ശൂര്‍: സംഘ സ്വയംസേവകര്‍ സമാജത്തിന്റെ ദു:ഖത്തെ കേവലം ഒരു അവസ്ഥയായി കാണാതെ അതിനുള്ള പരിഹാരത്തെയാണ് തേടിയതെന്നും ഈ അന്വേഷണമാണ് ഇന്ന് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെ ആണിക്കല്ലായി തീര്‍ന്ന സേവാ സ്ഥാപനങ്ങളായി വികസിച്ചതെന്നും ആര്‍എസ്എസ് തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്. ബാലവികാസ കേന്ദ്ര സമന്വയ സമിതിയുടെ വാര്‍ഷിക പൊതുയോഗം തൃശ്ശൂര്‍ ചിന്മയ മിഷന് നീരാഞ്ജലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സേവാഭാരതി ഭാരവാഹികളും പങ്കെടുത്തു.
ബാലവികാസ കേന്ദ്ര സമന്വയ സമിതി പ്രസിഡന്റ് എം. രാജീവന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. കെ. പീതാംബരന് , ജോയിന്റ് സെക്രട്ടറി കെ. ശശികുമാര്‍ പി.കെ. ഉണ്ണികൃഷ്ണന് (ഖജാന്‍ജി), എന്‍. രതി (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി. സന്തോഷ് കുമാര്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളുടെ പ്രത്യേക അവലോകന മീറ്റിങ്ങുകളും റിപ്പോര്‍ട്ട് അവതരണവും നടന്നു. .
സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവ് സമിതി സംഘടനാ സെക്രട്ടറി ആര്. സജീവന്, ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സേവാപ്രമുഖ് എം. സി വല്സന് എന്നിവരും സംസാരിച്ചു.
കെ. ശശികുമാര്‍ – (പ്രസിഡന്റ്്),പി സന്തോഷ് കുമാര്‍ – (സെക്രട്ടറി), എന്‍. രതി -(ട്രഷറര്‍), ആര്. സജീവന് – സംഘടനാ സെക്രട്ടറി എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.














