നാഗ്പൂർ : ആർ എസ് എസ് നാഗ്പൂർ മഹാനഗരം സംഘടിപ്പിക്കുന്ന വിജയദശമി മഹോത്സവം ഒക്ടോബർ 20 ന് രേശിംബാഗ് മൈതാനത്ത് നടക്കും. മുതിർന്ന മാധ്യമപ്രവർത്തകനും ദൈനിക് ജാഗരൺ ചീഫ് എഡിറ്ററുമായ സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് വിജയദശമി സന്ദേശം നല്കും.















