2016 മുതൽ സേവനമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മാതൃകാപരമായ സംഭാവനകൾ നൽകിയ മഹത് വ്യക്തികളെ ആദരിക്കുന്നതിനായി സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി നൽകി വരുന്ന പുരസ്കാരമാണ് സേവാകിരൺ സേവാകീർത്തി പുരസ്കാരം.
ഈ വർഷത്തെ സേവാകിരൺ സേവാകീർത്തി പുരസ്കാരം സേവാശക്തി ഫൗണ്ടേഷനിലൂടെ കേരളത്തിലങ്ങോളമിങ്ങോളം പാലിയേറ്റീവ് സംരഭങ്ങൾ ഉൾപ്പടെ വിവിധ സേവാ സംരംഭങ്ങളുടെ പ്രേരണാ സ്രോതസായിട്ടുള്ള ശ്രീ. സി. എസ്. മോഹനനും സമാജ സേവനത്തിനായി സ്വജീവിതം പൂർണമായി സമർപ്പിച്ച മാതൃകാ വനിതയായ ആദരണീയ പി. ഡി. പൊന്നമ്മയ്ക്കും നൽകാൻ സേവാകിരൺ പുരസ്ക്കാര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.
നവംബർ 8-ന് നടക്കുന്ന ദീപാവലി കുടുംബസംഗമത്തോടനുബന്ധിച്ച് ഇരുവർക്കും പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.
സമൂഹിക സേവന രംഗത്തെ അവരുടെ മാതൃകപരമായ പ്രവർത്തനങ്ങൾക്കുള്ള ആദരവായാണ് സേവാകിരൺ സേവാകീർത്തി പുരസ്കാരം സമർപ്പിക്കുന്നത്.
















