VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് നാളെ കര്‍ണാവതിയില്‍ തുടക്കം

VSK Desk by VSK Desk
9 March, 2022
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

അഹമ്മദാബാദ്: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് നാളെ തുടക്കം. കര്‍ണാവതി തീര്‍ത്ഥധാം പ്രേരണാ പീഠത്തിലെ ശ്രീ നിഷ്‌കളങ്കനാരായണ സത്സംഗ ഹാളിലാണ് ത്രിദിന പ്രതിനിധി സഭ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 1248 പ്രതിനിധികളാണ് പങ്കെടുക്കുന്നതെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നതോടെ സഭയ്ക്ക് ഔപചാരിക തുടക്കമാവും. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം, 2025ല്‍ സംഘ സ്ഥാപനത്തിന്റെ നൂറാം വര്‍ഷം എന്നിവ മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്കും.

സംഘ ശതാബ്ദിയുടെ ഭാഗമായി 55,000 സ്ഥലങ്ങളില്‍ ഒരു ലക്ഷം പ്രവര്‍ത്തന കേന്ദ്രങ്ങള്‍ എന്നതാണ് ലക്ഷ്യം. ഇതിനായി ഓരോ സംസ്ഥാനവും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് സംഗ്രഹിച്ച് ദേശീയതല കര്‍മ പദ്ധതി ആവിഷ്‌കരിക്കും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതിനായി ത്രിവര്‍ഷ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തന വികാസത്തിനായി പൂര്‍ണ സമയ പ്രവര്‍ത്തകരെ സജ്ജരാക്കുന്നുണ്ട്.

സമകാലിക വിഷയങ്ങളടക്കമുള്ള പ്രമേയങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. സ്വാവലംബിത ഗ്രാമങ്ങളിലൂടെ ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള പ്രയാണത്തിനനുകൂലമായ വിവിധ പദ്ധതികള്‍ രാജ്യത്താകമാനം നടക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.

വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളികള്‍, പോരാട്ട കേന്ദ്രങ്ങള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പ്രജ്ഞാപ്രവാഹ്, ഇതിഹാസ സങ്കലന സമിതി എന്നിവയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും പ്രചാരണ പരിപാടികളും നടക്കും. കേരളത്തില്‍ നിന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ. ബലറാം, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ എന്നിവരടക്കം 50 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

36 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ സംഘടനാ സെക്രട്ടറിമാരും ത്രിദിന പ്രതിനിധി സഭയില്‍ പങ്കെടുക്കും.
പ്രതിനിധിസഭ 13ന് വൈകിട്ട് സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഗുജറാത്ത് പ്രാന്തസഹകാര്യവാഹ് ഡോ. സുനില്‍ ബായി ബോറിസയും പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies