കുപ്രചാരണങ്ങള്‍
1948-ല്‍, ഗാന്ധിഹത്യ ആരോപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തെ നെഹ്റു സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍, സകല മാധ്യമങ്ങളും അതേറ്റുപാടുകയും സംഘത്തിനെതിരായ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിന് സംഘപ്രവര്‍ത്തകരെ തടവിലിട്ട്, മര്‍ദിച്ചു. ഒന്നരവര്‍ഷത്തെ പീഡനത്തെ സംഘം അതിജീവിക്കുകയും ഗാന്ധിഹത്യയില്‍ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്തു. നിരോധനം നിരുപാധികം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായി.
ഈ കാലത്ത് സംഘത്തെ അനുകൂലിക്കാന്‍ പോയിട്ട്, വിമര്‍ശനങ്ങള്‍ ന്യായയുക്തമാക്കാന്‍പോലും മാധ്യമങ്ങള്‍ തയാറായില്ല. ഈ പശ്ചാത്തലത്തില്‍ സംഘത്തിന്റെ ഭാവാത്മകവശങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ പ്രചാരണമാധ്യമങ്ങള്‍ ആവശ്യമാണെന്ന് പല പ്രമുഖ പ്രവര്‍ത്തകര്‍ക്കും തോന്നി. അതിന്റെ ഫലമായി വിവിധ ഭാഷകളില്‍ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ വാരികകള്‍ ആരംഭിച്ചു. 1951-ല്‍ കോഴിക്കോട്ടെ ചിലരുടെ ഉത്സാഹത്തില്‍ തുടങ്ങിയ ‘കേസരി’ വാരിക മലയാളത്തില്‍ അത്തരത്തിലുള്ള ആദ്യ പ്രസിദ്ധീകരണമായി..
(തുടരും)
Discussion about this post