VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

എന്തുറപ്പിൽ മക്കളെ ഇവിടുത്തെ ക്യാംപസുകളിലേയ്ക്കയയ്ക്കും???- ഡോ.മേഘ ജോബി

VSK Desk by VSK Desk
3 March, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

ഡോ.മേഘ ജോബി

മകനേ മാപ്പ്,

അക്രമ രാഷ്ട്രീയം ഇന്ന് അവസാനിയ്ക്കും നാളയവസാനിയ്ക്കും എന്ന പ്രതീക്ഷകളെ നിഷ്ക്കരുണം ഇല്ലാതാക്കിക്കൊണ്ട് കേരളത്തിൽ വീണ്ടുമൊരു കലാലയ കൊലപാതകം നടന്നിരിയ്ക്കുന്നു..

വയനാട്ടിലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ട് പ്രതികരിയ്ക്കാത്തതെന്തേ എന്ന് ചിലസുഹൃത്തുക്കൾ എന്നോട് നിരന്തരമായി ചോദിച്ചുകൊണ്ടേയിരുന്നു.

ശബ്ദിയ്ക്കാൻ നാവും പ്രതികരിയ്ക്കാൻ മനസ്സും ഇല്ലാഞ്ഞിട്ടല്ല. അക്രമ രാഷ്ട്രീയത്തിൻെറ വിത്ത് പാകികൊടുക്കുന്ന രാഷ്ട്രീയപാർട്ടി ഭരണവിളയാട്ടങ്ങൾ നടത്തുന്നിടത്ത് നമ്മളേപ്പോലുളളവരുടെ പ്രതിഷേധ പ്രതികരണങ്ങൾ ബധിരകർണ്ണങ്ങളിലേയ്ക്കാണ് വീണ്ടും വീണ്ടും പോകുന്നത് എന്നതിനാലാണ് പൊതുസമക്ഷത്തിൽ പ്രതികരിക്കാതിരുന്നത്.

വർഷങ്ങൾക്ക് മുമ്പ് 2 തവണ 2001ലും 2007ലും ഞാനും ക്യാംപസിൽ വച്ച് അക്രമരാഷ്ട്രീയത്തിൻെറ ഇരയായിട്ടുണ്ട്. രണ്ടുതവണയും സാഹോദര്യത്തിൻെറ സന്ദേശം പകരുന്ന രക്ഷാബന്ധന മഹോത്സവമായിരുന്നു അക്രമത്തിനായ് അവർ തിരഞ്ഞെടുത്തത്. ആദ്യതവണ ഇടത്തെ കാലിലെ 2 വിരലുകൾക്കാണ് പരിക്കേൽപ്പിച്ചതെങ്കിൽ 2ാം തവണ രക്ഷാബന്ധന മഹോത്സവത്തിൽ പ്രഭാഷണം നടത്തി പുറത്തുവന്നപ്പോൾ ആരുകളുളള വാരിക്കോലുകൊണ്ട് വലം കണ്ണ് കുത്തിപ്പിളർത്തുകയായിരുന്നു. ഈശ്വരാനുഗ്രഹം ഒന്നുകൊണ്ട് മാത്രം കാഴ്ച നഷ്ടപ്പെട്ടില്ല.

കണ്ണിൽ നിന്നും രക്തം വന്നു എന്നൊക്കെ വേദനകളുടെ തീവ്രത പ്രകടമാക്കാൻ ചിലർ ആലങ്കാരികമായി പറയാറില്ലേ, ഞാനത് അനുഭവിച്ച വ്യക്തിയാണ്. കണ്ണിൽ നിന്നും ചീറ്റിക്കൊണ്ടിരുന്ന രക്തം അന്നേരം എൻെറ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നെങ്കിലും പ്രകോപനങ്ങളില്ലാതെ മനസ്സിനെ നിയന്ത്രിയ്ക്കാനുളള ഒരു സഹനശക്തി എനിയ്ക്ക് കിട്ടിയിരുന്നു.

അങ്കമാലി LF ഹോസ്പിറ്റൽ അധികൃതരുടെ കൃത്യമായ ഇടപെടലും തീവ്രപരിചരണ വിഭാഗത്തിൻെറ സേവനവും ദൈവദൂതനെപ്പോലെ വന്ന ഒരു സർജൻെറ അതിസൂക്ഷ്മമായ വൈദഗ്ദ്ധ്യവും കൺതടത്തിലെ ആ പിളർപ്പ് 12 തുന്നലുകളിട്ട് കൂട്ടിച്ചേർത്തു. സ്റ്റിച്ചിട്ടതിന് ശേഷം bulge ചെയ്ത് കാഴ്ചയിൽ വികൃതമാക്കപ്പെട്ട കൺതടവും മുഖവും പൂർവ്വസ്ഥിതിയിലെത്താൻ മാസങ്ങളേറെയെടുത്തു.

അക്രമികൾ പാർട്ടിയുടെ പിൻബലത്തോടെ സ്വച്ഛന്ദം വിഹരിയ്ക്കുകയും ക്രിമിനൽ സ്വഭാവവും ധാർഷ്ട്യവും അവരിൽ കൂടിക്കൂടി വരുന്നതും അന്നേ കണ്ടിട്ടുളളതാണ്.

ആ കാലയളവിൽ അനുഭവിച്ച മനഃപ്രയാസങ്ങൾ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഞാനൊരു നൃത്തവിദ്യാർത്ഥിയും നൃത്തഗവേഷകയുമായിരുന്നു. കാലിനും കണ്ണിനും പരുക്ക് പറ്റുമ്പോൾ അതെൻെറ പ്രൊഫഷനേക്കൂടി ഇല്ലാതാക്കുകയാണോ എന്ന ചിന്തകളാൽ അന്നത്തെ എൻെറ മനസ്സ് വേദനിച്ചിട്ടുണ്ട്. പഠനത്തിലും സേവന പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച് ആ വേദനകൾ മറന്നു. തുടർന്ന് MPhil Comparative Literature ഉയർന്ന ഗ്രേഡോടെ പാസ്സായി ശേഷം PhD continue ചെയ്യുകയും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ Centre for Comparative Literature ലെ ആദ്യത്തെ ഡോക്ടറേറ്റ് നേടി സർവ്വകലാശാലാ ചരിത്രത്തിൽ ഇടം പിടിച്ചു.

17 വർഷങ്ങൾ പിന്നിട്ടിട്ടും എനിയ്ക്ക് നീതി കിട്ടിയിട്ടില്ല. എന്നെപ്പോലെ അക്രമത്തിനിരയായി നീതികിട്ടാത്തവർ ധാരാളമുണ്ട്. ഈ ദുരനുഭവത്തിൻെറ വെളിച്ചത്തിൽ നീതിയ്ക്കായ് പ്രതീക്ഷയോടെ കാത്തിരിയ്ക്കാൻ സിദ്ധാർത്ഥിൻെറ മാതാപിതാക്കളോട് എങ്ങനെയെനിയ്ക്ക് പറയാനാവും…

എൻെറ മോനും 4 വർഷം കഴിയുമ്പോൾ ഒരു ക്യാംപസ്സിലേയ്ക്ക് പോകേണ്ടതാണ്. എന്തുറപ്പിൽ മക്കളെ ഇവിടുത്തെ ക്യാംപസുകളിലേയ്ക്കയയ്ക്കും???….

ഈ അക്രമ രാഷ്ട്രീയം തനിയെ അവസാനിയ്ക്കുകയില്ല, ഒരു ജനത ഒന്നടങ്കം ഒറ്റക്കെട്ടായ് നിന്ന് ഇതിനെ അവസാനിപ്പിയ്ക്കുകയാണ്‌ വേണ്ടത്….

fb post link https://www.facebook.com/share/p/UGaiyuf7C3muiXjq/?mibextid=oFDknk

ShareTweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies