VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ദേശീയതയുടെ ദീപശിഖ 76 വർഷം കടന്നുപോയ നാൾവഴികൾ..

VSK Desk by VSK Desk
8 July, 2024
in ലേഖനങ്ങള്‍
ABVP
ShareTweetSendTelegram

ഇ യു ഈശ്വരപ്രസാദ്
സംസ്ഥാന സെക്രട്ടറി, അഖില ഭാരതീയ വിദ്യാർഥി പരീഷത്ത് കേരളം

1948 ന്റെ മധ്യകാലത്ത് ആരംഭിക്കപ്പെട്ട്, 1949 ജൂലൈ 9 ന് രജിസ്റ്റർ ചെയ്യപ്പെട്ട അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനവും ലക്ഷ്യവും, മറ്റേതൊരു വിദ്യാർത്ഥി സംഘടനയിൽ നിന്നും വ്യത്യസ്തമായാണ് എല്ലാ കാലത്തും നടന്നുനീങ്ങിയിട്ടുള്ളത്. ജ്ഞാനം ശീലം ഏകത എന്ന മുദ്രാവാക്യം ഉർത്തിപ്പിടിച്ചുകൊണ്ട് കലാലയങ്ങളിൽ ദേശീയതയുടെ ശബ്ദമായി ഇന്നത്തെ വിദ്യാർത്ഥി നാളെത്തെ പൗരൻ അല്ല ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരൻ എന്ന ചിന്തയുയർത്തിയ പ്രസ്ഥാനമാണ് ABVP. പല വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടിയിലേക്ക് പുതിയ പ്രവർത്തകരെ വിദ്യാർത്ഥി സമൂഹത്തിൽ നിന്നും റിക്രൂട്ട് ചെയ്യുവാനുള്ള പോഷകസംഘടനയായി പ്രവർത്തിക്കുമ്പോൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി ABVP കഴിഞ്ഞ 76 വർഷങ്ങളായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും പൂർണ്ണമായി മുക്തമായി, സ്വതന്ത്ര്യ ചിന്താഗതിയോടു കൂടി, ഭാരതത്തിന്റെ കലാലയങ്ങളിൽ ദേശീയതയിലൂന്നിയ ദിശാബോധമുള്ള ഒരു തലമുറയെ വാർത്തെടുത്തു കൊണ്ട് രാഷ്ട്ര പുനർനിർമ്മാണത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ABVP. ഈ കാലഘട്ടത്തിനുള്ളിൽ ഭാരതത്തിന്റെ സാമൂഹിക-സാംസ്കാരിക – രാജനൈതിക മേഖലകളിലേക്കും നിരവധി പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ABVP ക്ക്‌ കഴിഞ്ഞിട്ടുണ്ട്. കേവലം വിദ്യാർത്ഥികളുടെ സംഘടന എന്നതിനുമപ്പുറം, വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ഉൾപ്പെടുത്തി, വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് ABVP ഇന്നോളം ശ്രമിച്ചിട്ടുള്ളത്. മെക്കാളെ വിദ്യാഭ്യാസത്തിന്റെ അതിപ്രസരത്തിനിടയിൽ, നമുക്ക് നഷ്ടമായ തദ്ദേശീയമായ അറിവുകളേയും ചിന്തകളേയും പുനരുജ്ജീവിപ്പിച്ച്, ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും വിദ്യാർത്ഥി മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടു കൂടിയാണ് ABVP പ്രവർത്തിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം പോലെ വിദ്യാഭ്യാസ നയ രൂപീകണത്തിന് വേണ്ടി ശബ്ദിച്ച പ്രസ്ഥാനമാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്.

ABVP എന്ന മഹാപ്രസ്ഥാനത്തെ കാലാകാലങ്ങളിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും നയിച്ച ക്രാന്തദർശികൾ, ദീർഘവീക്ഷണത്തോടു കൂടി പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വച്ച പ്രക്ഷോഭങ്ങളുടേയും ഫലപ്രാപ്തി നേരിട്ടു കാണാൻ കഴിയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ഭാരതത്തിൽ അസംഭവ്യമെന്ന് പലരും വിധിയെഴുതിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കലായാലും പൗരത്വഭേദഗതി നിയമമായാലും ദേശീയ വിദ്യാഭ്യാസ നയമായാലുമൊക്കെ അതിനു പിന്നിൽ ABVP നടത്തിയ ഐതിഹാസികമായ സമരപോരാട്ടങ്ങളുടെ ചരിത്രമുണ്ട്.

അടിയന്തരാവസ്ഥാ ചരിത്രത്തിൻ്റെ 50 വർഷം പിന്നിടുമ്പോൾ അടിയന്തരാവസ്ഥ കാലത്ത് ABVP നടത്തിയ പോരാട്ടം സൂചിപ്പിക്കാതെ പോകാനാകില്ല.. അടിയന്തരാവസ്ഥയ്ക്ക് മുന്നോടിയായി കോൺഗ്രസ് ഭരണകൂടത്തിന്റെ അഴിമതിയ്ക്കെതിരെ ഗുജറാത്തിൽ പ്രക്ഷോഭം നടന്ന ഗുജറാത്ത് നവനിർമ്മാൺ ആന്തോളനിന്റെ നേതൃസ്ഥാനത്ത് ABVP ആയിരുന്നു. സമാനമായി ബീഹാറിൽ രൂപം കൊണ്ട ഛാത്ര യുവസംഘർഷ സമിതിയുടേയും ബുദ്ധികേന്ദ്രം ABVP തന്നെയായിരുന്നു. ജയപ്രകാശ് നാരായണനെ പോലും ഛാത്ര യുവസംഘർഷ സമിതിയുടെ തേരാളിയാക്കി സമരം ശക്തമാക്കുവാൻ അന്ന് ABVPയ്ക്ക് സാധിച്ചു. തുടർന്ന് അടിയന്തരാവസ്ഥക്കാലത്തും സമാനതകളില്ലാത്ത പോരാട്ടമാണ് ABVP കാഴ്ച വച്ചത്. ചില പ്രസ്ഥാനങ്ങൾ വിദ്യാർത്ഥികളോട് പഠനം ഉപേക്ഷിച്ചു കൊണ്ട് പോരാടാൻ ആവശ്യപ്പെട്ടപ്പോൾ “പഠനത്തിനൊപ്പം പോരാട്ടം” എന്നതായിരുന്നു ABVP മുന്നോട്ടു വച്ച മുദ്രാവാക്യം. അടിയന്തരാവസ്ഥകാലത്തെ ധീരോദാത്തമായ പ്രവർത്തനങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്ക് അധികാരത്തിന്റെ കസേരകളും നീട്ടി ABVP യ്ക്കും അതിന്റെ മുൻനിര പ്രവർത്തകർക്കും ലഭിച്ച ക്ഷണങ്ങൾ ചെറുതല്ല. എന്നാൽ അതിലൊന്നും കണ്ണു ചിമ്മാതെ, ഒരു പുഞ്ചിരിയിൽ അതൊക്കെ നിർബാധം അവഗണിച്ചു കൊണ്ട് ആദർശനിഷ്ഠയിൽ ഉറച്ചു നിന്ന സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനമാണ് ABVP.

1990 ൽ, ഇസ്ലാമിക ഭീകരവാദികളുടെ പീഢനം സഹിക്കവയ്യാതെ അവശേഷിച്ച കാശ്മീരി പണ്ഡിറ്റുകൾ കാശ്മീർ താഴ്‌വരയിൽ നിന്നും പലായനം ചെയ്യുന്ന കാലത്ത്, കാശ്മീരിലെ ലാൽചൗക്കിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാക ഉയർത്താനോ “ഭാരത് മാതാ കീ ജയ്” വിളിക്കാനോ ആരെയും അനുവദിക്കില്ല എന്ന് തീവ്രവാദികൾ വെല്ലുവിളിച്ചിരുന്ന കാലത്ത്, വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് ഭാരതത്തിന്റെ ദേശീയ പതാകയുമേന്തി പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ ‘ചലോ കാശ്മീർ’ എന്ന് ആഹ്വാനം ചെയ്ത് കാശ്മീരിന്റെ മണ്ണിലേക്ക് നയിച്ചു കൊണ്ടു പോയ പ്രസ്ഥാനമാണ് ABVP. ഒടുവിൽ കാശ്മീരിന്റെ മണ്ണിൽ ഭാരതത്തിന്റെ ദേശീയ പതാക വാനോളം ഉയർത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഒരു രാഷ്ട്രത്തിനുള്ളിൽ രണ്ടു തരം ഭരണഘടനയ്ക്കും രണ്ടുതരം ഭരണ സംവിധാനങ്ങൾക്കും രണ്ടുതരം ചിഹ്നങ്ങൾക്കും ഹേതുവായ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട ഏക വിദ്യാർത്ഥി പ്രസ്ഥാനം ABVP യാണ്. പതിറ്റാണ്ടുകൾക്കിപ്പുറം ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ട്, ജമ്മു കാശ്മീർ എല്ലാ അർത്ഥത്തിലും ഭാരതത്തിന്റെ ഭാഗമാക്കപ്പെടുമ്പോൾ, അവസാന ഭീകരവാദിയേയും ഉന്മൂലനം ചെയ്യുവാനുള്ള ശ്രമം ഫലപ്രാപ്തിയിലേക്ക് എത്തുമ്പോൾ, ABVP അല്ലാതെ മറ്റേതൊരു വിദ്യാർത്ഥി പ്രസ്ഥാനത്തിനാണ് സ്വാഭിമാന ബോധത്തോടെ തലയുയർത്തിപ്പിടിച്ച് ഈ മാറിയ സാഹചര്യത്തെ നോക്കിക്കാണാനാകുക..?

2019 ൽ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടു കൂടി സാർത്ഥകമാക്കപ്പെട്ടത് ABVP യുടെ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സമരപോരാട്ടങ്ങളാണ്. ബംഗ്ലാദേശീ അനധികൃത കുടിയേറ്റത്തിനും ആഭ്യന്തര ഭീകരവാദത്തിനുമെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് ABVP നടത്തിയിട്ടുള്ളത്. 1982 ലാണ് ABVP ആസ്സാം പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നത്. 1983 ൽ “സേവ് ആസാം മൂവ്മെന്റ് ” എന്ന സംവിധാനത്തിൽ റൊഹാട്ടിയിൽ പതിനായിരങ്ങൾ പങ്കെടുത്ത മഹാറാലി ABVP നടത്തി. ബംഗ്ലാദേശീ നുഴഞ്ഞുകയറ്റത്തിനെതിരെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് അതേ വർഷം കൊൽക്കത്തയിൽ നടത്തിയ ദേശീയ സെമിനാറും ചരിത്രത്തിന്റെ ഭാഗമായി. 1983ൽ മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിൽ നിന്നും ഗുവാഹട്ടിയിലേക്ക് ABVP സംഘടിപ്പിച്ച “ആസ്സാം ജ്യോതി യാത്ര”യോടു ആ വിഷയം ദേശീയ ശ്രദ്ധയാകർഷിക്കുന്നതാക്കി മാറ്റാൻ ABVP ക്ക് സാധിച്ചു. 2008 ഡിസംബർ 18 ന് അരലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ബീഹാറിലെ കിഷൻഗഞ്ചിലേക്ക് ABVP സംഘടിപ്പിച്ച “ചലോ ചിക്കൻനെക്ക്” യാത്രയും അതേ വർഷം കൊൽക്കത്തയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറുടെ ഓഫീസിലേക്ക് ആയിരങ്ങളെ അണിനിരത്തി നടത്തിയ മാർച്ചുമൊക്കെ ആ വിഷയത്തെ സജീവ ചർച്ചാ വിഷയമാക്കി നിലനിറുത്തി. അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് “സർഹദ് കോ പ്രണാം” എന്ന പേരിൽ ഒരു ബൃഹത് സർവ്വേ സംഘടിപ്പിക്കുവാനും ABVP യ്ക്ക് കഴിഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് 2018 നവംബർ 30 ന് കൊൽക്കത്തയിലേക്ക് ABVP സംഘടിപ്പിച്ച “ചലോ കൊൽക്കത്ത” മാർച്ചിൽ പങ്കെടുത്തത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ്. അക്ഷരാർത്ഥത്തിൽ പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാകുമ്പോൾ, ദേശീയ പൗരത്വ രജിസ്റ്റർ സാർത്ഥകമാകുമ്പോൾ അത് ABVP യുടെ വിജയമാണ്. ABVP യ്ക്കൊപ്പം നിന്നുകൊണ്ട് അതേ ആവശ്യത്തിനായി നിലകൊണ്ട ലക്ഷക്കണക്കിന് ദേശീയവാദികളുടേയും വിജയം.

സ്വതന്ത്രമായി ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭാരതത്തിന്റേതായ ഒരു വിദ്യാഭ്യാസനയം അവതരിപ്പിക്കുവാൻ കഴിയാത്ത ഭരണകൂടങ്ങളാണ് നമ്മെ ഭരിച്ചത്. 1947 ൽ ബ്രീട്ടീഷുകാരനിൽ നിന്നും സ്വാതന്ത്ര്യം നേടിയെന്നവകാശപ്പെടുമ്പോഴും പാശ്ചാത്യ ലോകത്തോട് വിധേയത്വം പുലർത്തുന്ന, ഭാരതത്തിന്റെ തനതായ പൈതൃക മൂല്യങ്ങളെ പരിഹാസത്തോടെ കാണുന്ന, സ്വാഭിമാന ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു തലമുറയെ വാർത്തെടുത്തു കൊണ്ട് എക്കാലവും പാശ്ചാത്യ ലോകത്തിന്റെ അടിമകളാക്കി മാറ്റുന്ന നിലവിലെ വികൃതമായ വിദ്യാഭ്യാസ നയത്തിന് മാറ്റമുണ്ടാകണമെന്നും ആത്മനിർഭര ഭാരതം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി നമുക്ക് നമ്മുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടേതായ വിദ്യാഭ്യാസ നയം ഉണ്ടാകണമെന്നും ഏറ്റവുമധികം വാദിക്കുകയും അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത വിദ്യാർത്ഥി പ്രസ്ഥാനമാണ് ABVP. അത്തരം തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് ദേശീയ വിദ്യാഭ്യാസ നയം – 2019 (NEP 2019). ഭാരതത്തിന്റെ മുഖഛായ മാറ്റാൻ കഴിയുന്ന ഈ വിദ്യാഭ്യാസ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ, അതിലേക്കായി കാതലായ നിരവധി നിർദ്ദേശങ്ങൾ സമർപ്പിച്ച ABVP എന്ന പ്രസ്ഥാനത്തിന് അഭിമാനിക്കുവാൻ ഏറെയുണ്ട്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എല്ലാ അർത്ഥത്തിലും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും നാമെല്ലാം ഭാരതീയരാണെന്നുമുള്ള വികാരം അവിടത്തെ പ്രദേശവാസികൾക്ക് ഒരു പക്ഷേ പൂർണ്ണ അർത്ഥത്തിൽ തോന്നിത്തുടങ്ങിയത് ഇന്ദ്രപ്രസ്ഥത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷമായിരിക്കാം. പതിറ്റാണ്ടുകളോളം ഭാരതം ഭരിച്ച കോൺഗ്രസ്സ് സർക്കാരുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് കാണിച്ച ചിറ്റമ്മനയത്തിന്റെ ബാക്കിപത്രമാണ് ഇന്നും വികസനമെത്താത്ത അവിടത്തെ ചില പ്രദേശങ്ങൾ. വടക്കുകിഴക്കൻ പ്രദേശത്തെ ജനത, ദേശീയ ബോധത്തിൽ നിന്നകന്നു പോകുന്നുവെന്നും ആ പ്രദേശം രാഷ്ട്ര വിദ്രോഹശക്തികളുടെ സ്വൈരവിഹാര കേന്ദ്രമായി മാറുന്നുവെന്നും അത് ഭാരതത്തിന് ആപത്താണെന്നും ആദ്യമായി മനസ്സിലാക്കിയ വിദ്യാർത്ഥി പ്രസ്ഥാനം ABVP ആണ്. അതിനെ പ്രതിരോധിക്കുവാനായി വടക്കുകിഴക്കൻ പ്രദേശങ്ങളിലെ വളർന്നു വരുന്ന ജനതയിൽ ദേശീയബോധം വളർത്തുവാനും അവരെ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമാക്കുവാനുമായി 1966 ൽ ദീർഘവീക്ഷണത്തോടു കൂടി ABVP ആരംഭിച്ച പദ്ധതിയാണ് Student Experience in Interstate Living (SEIL). അതിന്റെ ഭാഗമായി വടക്കുകിഴക്കൻ മേഖലകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിലെത്തി അവിടെ താമസ്സിച്ച് നാനാത്വത്തിൽ ഏകത്വത്തിന്റെ മഹത്വം നേരിട്ടറിഞ്ഞു. തിരിച്ച് നിരവധി പേർ വടക്കുകിഴക്കൻ മേഖലകളിൽ പോയി അവിടത്തെ സാംസ്കാരിക ജീവിത ശൈലികളുടെ ഭാഗമായി. അത്തരത്തിൽ ദേശീയ ചിന്താധാരയിൽ നിന്നും അകന്നു തുടങ്ങിയ വടക്കുകിഴക്കൻ മേഖലയെ ഭാരതത്തിന്റെ ആത്മാവിനോടൊപ്പം ചേർത്തു നിറുത്തുന്നതിൽ ABVP എന്ന പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. അതിന്റെ ഗുണഫലങ്ങളാണ് സപ്തസുന്ദരികളുടെ നാട്ടിൽ നിന്നും നാമിന്ന് നേരിട്ട് കേൾക്കുന്നത്.

ചരിത്രം തിരുത്തിയ, നിലയ്ക്കാത്ത നിരവധി പോരാട്ടങ്ങൾ ഇനിയുമേറെയുണ്ട് വിവരിക്കുവാൻ.

1949ലെ സ്വദേശീവത്ക്കരണ പ്രക്ഷോഭം,
1952ലെ സാക്ഷരത പ്രക്ഷോഭം,
1961ലെ ഗോവ വിമോചന സമരം,
1962 ലെ ചൈനീസ് അക്രമണ വിരുദ്ധ പ്രക്ഷോഭം,1965 ലെ പാക്ക് അധിനിവേശത്തിനെതിരെയുള്ള പ്രക്ഷോഭം, 1980 ലെ പഞ്ചാബ് ഐക്യദാർഢ്യദിനം, 1986- ശ്രീലങ്കാ പ്രശ്നത്തിലുള്ള പ്രക്ഷോഭം,1992 ലെ നക്സൽ വിരുദ്ധ പ്രക്ഷോഭം, തീൻ ബംഗാ പ്രക്ഷോഭം.ലക്ഷങ്ങൾ അണിനിരന്ന തെലുങ്കാന പ്രക്ഷോഭം. ഭാരതത്തിന്റെ നാല് മേഖലയിൽ നിന്നും ആരംഭിച്ച് ഒടുവിൽ മുംബൈയിൽ സംഗമിച്ച സുവർണ്ണ ജൂബിലി ഛാത്ര റാലി, 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാർഷികാഘോഷം, 1985 ൽ പതിനായിരത്തിലേറെ പ്രതിനിധികളുമായി നടത്തിയ അന്തർ ദേശീയ യുവജന വർഷാഘോഷം, വിദ്യാഭ്യാസത്തിന്റെ പാശ്ചാത്യവൽക്കരണത്തിനെതിരെ നടന്ന “സേവ് ക്യാമ്പസ് പ്രക്ഷോഭം”, വന്ദേമാതരത്തിന്റെ ശതാബ്ദി ആഘോഷം, സ്വാമി വിവേകാനന്ദന്റെ സാർദ്ധശതി ആഘോഷം, അംബേദ്ക്കർ സ്മൃതി ദിനം സാമൂഹിക സമത്വ ദിനമായി ആഘോഷിക്കൽ, ഝാൻസി റാണി ജയന്തി ആഘോഷം തുടങ്ങി ദേശീയ വിദ്യാർത്ഥി സമൂഹത്തിൽ ദേശബോധവും രാഷ്ട്ര സ്നേഹവും വളർത്തുവാനായി ABVP നടത്തിയ ഇടപെടലുകൾ എണ്ണമറ്റതാണ്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം കേരളത്തിലെ കലാലയങ്ങളിൽ ABVP ക്ക് ലഭിച്ച സ്വീകാര്യത, കലാലയങ്ങളെ അവരുടെ ഏകാധിപത്യത്തിന്റെ ഫാസിസപ്പുരകളാക്കി കൈയ്യടക്കി വച്ചിരുന്ന ചെമ്പടയെ ചെറുതൊന്നുമല്ല അലോസരപ്പെടുത്തിയത്. ആശയപരമായി കീഴ്പ്പെടുത്താനാകില്ല എന്ന ബോധ്യത്തിൽ, കായികമായി ആക്രമിക്കുവാനും വകവരുത്തുവാനുമാണ് അവർ ശ്രമിച്ചത്. നിലമേൽ എൻ.എസ്.എസ് കോളേജിൽ വച്ച് ദുർഗ്ഗാദാസ്സും പരുമല കോളേജിൽ വച്ച് അനു, കിം കരുണാകരൻ, സുജിത് എന്നിവരും ചങ്ങനാശ്ശേരിയിൽ വച്ച് ബിംബിയും വി.റ്റി.എം.എൻ.എസ് എസ്. ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിൽ വച്ച് മുരുകാനന്ദനും ചെമ്പഴന്തി കോളേജിൽ വച്ച് ഉണ്ണികൃഷ്ണനും ഇടതുപക്ഷത്തിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനിരയായി. രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ ഇടതുപക്ഷത്തിന്റെ സഹായത്തോടെ കലാലയങ്ങളിൽ വേരുറപ്പിക്കുവാൻ ശ്രമിച്ച ഇസ്ലാമിക ഭീകരവാദ സംഘടനകളും അവരുടെ മുന്നിലെ പ്രതിബന്ധമായി കണ്ടത് കലാലയങ്ങളിലെ ABVP യുടെ സാന്നിദ്ധ്യമായിരുന്നു. ആശയ സംവാദങ്ങൾക്കപ്പുറം, കേവലം ആയുധ സംവാദം മാത്രമറിയുന്ന അവർ കുത്തിവീഴ്ത്തിയത് നമ്മുടെ വിശാലിലേനും സച്ചിനേയും ശ്യാമപ്രസാദിനേയുമായിരുന്നു. ഒരാശയത്തെ ഇല്ലാതാക്കാമെന്ന മോഹത്തോടെ ഇടതു-ജിഹാദി കൂട്ടുക്കെട്ട് ഇല്ലാതാക്കിയത് നമ്മുടെ പത്ത് സഹോദരമാരെയാണ്. എന്നിട്ടും ആ ആശയം തളർന്നില്ല, കിതച്ചില്ല, കൂടുതൽ കരുത്തോടെ കേരളത്തിലെ എല്ലാ കലാലയങ്ങളിലേക്കും ABVP അതിന്റെ ആശയം വ്യാപിപ്പിക്കുകയാണ്. കേരളത്തിലെ മറ്റെല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്ന് ABVP യെ പ്രതിരോധിക്കാൻ പാടുപെടുന്ന അവസ്ഥയിലേക്ക് കേരളത്തിലെ പല കലാലയങ്ങളും മാറിയിരിക്കുന്നു.

കേരളത്തെ ഭീകരവാദത്തിന്റെ സുരക്ഷിത കേന്ദ്രമാക്കി മാറ്റുവാനുള്ള ഇടതു-ജിഹാദി അവിശുദ്ധക്കൂട്ടുകെട്ടിനെതിരെ ABVP 2017 നവംബർ 11ന് സംഘടിപ്പിച്ച “ചലോ കേരളാ” യാത്ര കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്. ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത അത്രവും വലിയ ഒരു മഹാറാലിക്ക് കേരളം അതിന് മുൻപോ പിൻപോ സാക്ഷ്യം വഹിച്ചിട്ടില്ല. അക്ഷരാർത്ഥത്തിൽ ഭീകരവാദത്തിനെതിരെ ശബ്ദമുയർത്തിക്കൊണ്ട് ഭാരതം, കേരളത്തിലേക്ക് മാർച്ച് ചെയ്യുകയാണ് ഉണ്ടായത്. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർച്ചയായി ഭരണം ലഭിച്ച സാഹചര്യത്തിൽ, ജിഹാദികളോടുള്ള അവരുടെ പ്രീണനം കൂടുതൽ ശക്തമായ സാഹചര്യത്തിൽ, അന്ന് നാമുയർത്തിയ മുദ്രാവാക്യങ്ങൾ ഇന്നും പ്രസക്തമാണ്.

ആനന്തമയ സാർത്ഥക് വിദ്യാർഥി ജീവൻ – Happy and meaningful Student life എന്ന ആശയപൂർത്തീകരണത്തിന് വേണ്ടി, വിദ്യാർഥികളുടെ പാഠ്യ-പാഠ്യേതര കാര്യങ്ങളിലെ നിപുണനത്തിന് വേണ്ടി കലാ-കായിക – സേവാ- പ്രകൃതി വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക് ഉറപ്പാക്കുന്ന ഗതിവിതി പ്രവർത്തനങ്ങളും വിവിധ ആയാം പ്രവർത്തനങ്ങളിലൂടെ അക്കാദമിക് സ്കിൽ പ്രോഗ്രാമുകളും സംഘടിപ്പിച്ച് ABVP മന്നോട്ട് പോകുന്നു. പരിസർ ചലോ അഭിയാൻ പോലെ വിദ്യാർഥികളെ കലാലയ ജീവിതത്തിൽ കൂടുതൽ ഇടപഴകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഇന്ന് 2024 ജൂലൈ 9 അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് 76ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, ഭാരതം ദേശീയവിദ്യാർത്ഥി ദിനം ആചരിക്കുമ്പോൾ ഭാരതത്തിൻ്റെ അമൃത കാലഘട്ടത്തിൽ വിദ്യാർത്ഥി പരിഷത്തിൻ്റെ എഴുപത്തിയഞ്ചാം വർഷത്തെ സമ്മേളനം ഭരതത്തിൻ്റെ ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ പതിനായിരകണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി ആഘോഷ പൂർണമാക്കുമ്പോഴും യുഗാനുകൂല പരിവർത്തന സങ്കൽപനങ്ങളെ സ്വാംശീകരിച്ച് കാലഘട്ടത്തിനനുസൃതമായ നൂതന ചിന്തങ്ങളുയർത്തി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ജൈത്ര’യാത്ര തുടരുന്നു…

Tags: abvp
ShareTweetSendShareShare

Latest from this Category

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

പുതുയുഗത്തിന്റെ ഉദയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies