VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ ചേക്കേറിയത് മതേതര കേരളത്തില്‍ നിന്ന്

VSK Desk by VSK Desk
9 October, 2020
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂഡല്‍ഹി: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ ചേക്കേറിയത് മതേതര കേരളത്തില്‍ നിന്ന്. ഭീകരപ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റിലും അങ്ങിനെ കേരളം നമ്പര്‍ വണ്‍ തന്നെയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥിരീകരിച്ചു. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ഒറ്റയടിക്ക് 22 പേരാണ് ഐഎസില്‍ ചേര്‍ന്നതെന്ന് എന്‍ഐഎ പറയുന്നു. ഐഎസ് ബന്ധം ആരോപിക്കുന്ന ബംഗളൂരു സ്വദേശികളായ അഹമ്മദ് അബ്ദുള്‍ ഖാദര്‍(40), ഇര്‍ഫാന്‍ നാസിര്‍(33) എന്നിവരെ എന്‍ഐഎ. അറസ്റ്റ് ചെയ്തു.

ബംഗളൂരുവില്‍നിന്നു മാത്രം പതിമൂന്നോ പതിനാലോ പേരാണ് ഒന്നിച്ച് ഐഎസില്‍ ചേര്‍ന്നിരിക്കുന്നതെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. 2013-14 സമയത്ത് ഇറാഖിലേക്കും സിറിയയിലേക്കുമാണ് ഇവര്‍ കടന്നത്. ഇവരില്‍ രണ്ടുപേര്‍ ഐഎസിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ മരിച്ചെന്നാണു വിവരം. ബാക്കിയുള്ളവര്‍ പിന്നീട് ആരുമറിയാതെ മടങ്ങിയെത്തി. പലരും ഇപ്പോഴും ഒളിവിലാണ്. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങളടക്കം പരിശോധിക്കുകയാണെന്നുമാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. ബംഗളൂരുവില്‍ ജഹന്‍ സൈബ് സമി, ഹിന ബഷീര്‍ ബെയ്ഗ് ദമ്പതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ അബ്ദുള്‍ റഹ്മാന്‍ എന്ന ദന്തഡോക്ടറെ ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് ബംഗളൂരുവില്‍നിന്നുള്ള ഐഎസ് കണ്ണികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അറസ്റ്റിലായ അബ്ദുള്‍ ഖാദറും നാസിറും ഇവരുമായി ബന്ധപ്പെട്ട മറ്റു ചിലരും ഹിസ്ബുത് താഹിര്‍ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു. ഇതേ സംഘമാണ് പിന്നീട് ഖുറാന്‍ സര്‍ക്കിള്‍ എന്ന മറ്റൊരു ഗ്രൂപ്പ് രൂപീകരിച്ചത്. ഈ സംഘടനയുടെ ലേബലില്‍ ബംഗളൂരുവിലെ പലരെയും തീവ്രനിലപാടിലേക്ക് നയിച്ചെന്നും സിറിയയിലേക്കും ഇറാഖിലേക്കും ആളുകളെ എത്തിക്കാനുള്ള ധനസമാഹരണം നടത്തിയെന്നുമാണ് ആരോപണം. ഹിസ്ബുത്തില്‍നിന്നുള്ള പണം ഖാദര്‍ സ്വന്തം അക്കൗണ്ടുവഴിയാണ് സിറിയയില്‍ എത്തിച്ചതെന്നും പറയപ്പെടുന്നു.

ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് പലരും സിറിയയിലേക്കും ഇറാഖിലേക്കുമൊക്കെ ചേക്കേറിയതെങ്കിലും പ്രതീക്ഷിച്ചതല്ല അവിടെ കണ്ടത്. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം എന്ന വാക്കുമായി ഒരു ബന്ധവുമില്ലെന്ന തിരിച്ചറിവിലാണ് പിന്നീട് പലരും മടങ്ങിയതെന്നും പറയപ്പെടുന്നു. അഫ്ഗാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ പോരാട്ടത്തിനായി പുറപ്പെട്ടവര്‍ ഒറ്റയ്ക്കും കൂട്ടമായുമൊക്കെയാണ് രാജ്യം വിട്ടത്. 2017ല്‍ ഐഎസിനെ ഒതുക്കി ഇറാഖ് വിജയം പ്രഖ്യാപിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ 2019ല്‍ സിറിയയും ഐഎസിനെ നിര്‍വീര്യമാക്കി. ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ സ്ലീപ്പിംഗ് സെല്ലുകള്‍ സൃഷ്ടിച്ച് തങ്ങളുടെ പ്രവര്‍ത്തനം വിപുലമാക്കുകയാണ് ഐഎസ് എന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. അര്‍ബന്‍ മാവോയിസ്റ്റുകള്‍ വഴി തങ്ങളുടെ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയാണ് ഐഎസ് ചെയ്യുന്നത്. കേരളത്തില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ വന്‍ സംരക്ഷണം ലഭിക്കുന്നുണ്ട്. വോട്ട് ബാങ്ക് വിപുലീകരണത്തിനായി ഇടത്- വലത് മുന്നണികള്‍ മതേതരത്വത്തിന്റെ പേരില്‍ അണിയുന്ന ന്യൂനപക്ഷ പ്രേമമെന്ന മുഖം മൂടി ഇത്തരം തീവ്രവാദ സംഘങ്ങള്‍ക്ക് വന്‍ പ്രചോദനമാകുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Tags: #ISIS
Share
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies