VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

VSK Desk by VSK Desk
18 October, 2023
in ഭാരതം
ShareTweetSendTelegram


ന്യൂദല്‍ഹി:
 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്മാന്‍ ഏറ്റുവാങ്ങി.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം റോക്കട്രി: ദ നമ്പി എഫക്ടിന്റെ സംവിധായകനും നടനുമായ മാധവന്‍ ആര്‍. ഏറ്റുവാങ്ങി. ഹോമിലെ അഭിനയത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച നടന്‍ ഇന്ദ്രന്‍സ്, എസ്. രാജമൗലി (ജനപ്രിയചിത്രത്തിന്റെ സംവിധായകന്‍- ആര്‍ആര്‍ആര്‍) വിവേക് രഞ്ജന്‍ അഗ്നിഹോത്രി (ദേശീയോദ്ഗ്രഥന ചിത്രത്തിന്റെ സംവിധാകന്‍-ദ കശ്മീര്‍ ഫയല്‍സ്), നിഖില്‍ മഹാജന്‍ (മികച്ച സംവിധായകന്‍- മറാത്തി ചിത്രമായ ഗോദാവരി), മികച്ച തിരക്കഥാകൃത്ത് ഷാഹി കബീ
ര്‍ (നായാട്ട്) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണുമോഹനും നിര്‍മ്മാതാക്കളായ ഉണ്ണിമുകുന്ദന്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി നടന്‍ ഉണ്ണിമുകുന്ദന്റെ അച്ഛന്‍ മുകുന്ദന്‍ മഠത്തില്‍പറമ്പിലും സ്വീകരിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം അല്ലു അര്‍ജ്ജുനും മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനോനും ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായ ഹോമിന്റെ സംവിധായകന്‍ റോജിന്‍ പി. തോമസ്, നിര്‍മ്മാതാക്കളായ ഫ്രൈഡെ ഫിലിം ഹൗസ് പ്രൈവറ്റ് ലിമിറ്റഡിനുവേïി നടന്‍ വിജയ് ബാബു, പങ്കജ് ത്രിപാഠി (മികച്ച സഹനടന്‍), പല്ലവി ജോഷി(മികച്ച സഹനടി), കാലഭൈരവ (മികച്ച ഗായകന്‍), ശ്രേയ ഘോഷാല്‍ (മികച്ച ഗായിക), എം.എം. കീരവാണി, ദേവി ശ്രീപ്രസാദ് (മികച്ച സംഗീത സംവിധാനം), അരുണ്‍ അശോക്, കെ.പി. സോനു (മികച്ച ഓഡിയോഗ്രഫി) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സംവിധായിക അതിഥി കൃഷ്ണദാസും (കണ്ടിട്ടുണ്ട്) നിര്‍മ്മാതാക്കളായ സ്റ്റുഡിയോ എക്സോറസ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി പി.എന്‍.കെ. പണിക്കരും ഏറ്റുവാങ്ങി.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം മൂന്നാംവളവിന്റെ സംവിധായകന്‍ ആര്‍.എസ്. പ്രദീപ് കുമാറും നിര്‍മ്മാതാക്കളായ ശ്രീഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലനും ഏറ്റുവാങ്ങി. മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള പുരസ്‌കാരം ആവാസവ്യൂഹം സംവിധായകന്‍ ആര്‍.കെ. കൃഷാന്തും ഏറ്റുവാങ്ങി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31, നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 24, മികച്ച സിനിമാ രചന വിഭാഗത്തില്‍ മൂന്നു പുരസ്‌കാരങ്ങളുമാണ് സമ്മാനിച്ചത്.

വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍, സഹമന്ത്രി എല്‍. മുരുകന്‍, സെക്രട്ടറി അപൂര്‍വ്വ ചന്ദ്ര, ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍മാന്‍ കേതന്‍ മേത്ത, നോണ്‍ ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍മാന്‍ വസന്ത് എസ്. സായ്, മികച്ച സിനിമാ രചന വിഭാഗം ജൂറി ചെയര്‍മാന്‍ യതീന്ദ്രമിശ്ര തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍, പുരസ്‌കാര ജേതാക്കളുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

ഭാരതത്തിലെ സിനിമകള്‍ രാജ്യത്തിന്റെ സാമൂഹിക വൈവിധ്യത്തിന്റെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും വാഹകരാകണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. അത്തരം സിനിമകള്‍ രാജ്യത്തിനും സമൂഹത്തിനും ഗുണകരമാകുമെന്ന് മാത്രമല്ല, വാണിജ്യപരമായി വിജയിക്കുകയും ചെയ്യും.

കൂടുതല്‍ ദൃഢനിശ്ചയത്തോടെ ഇത്തരം പരീക്ഷണം നടത്തണമെന്നും അവര്‍ സിനിമാലോകത്തോട് അഭ്യര്‍ത്ഥിച്ചു. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.

അവാര്‍ഡു ജേതാക്കളെ അഭിനന്ദിച്ച രാഷ്‌ട്രപതി വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഭാരതീയ സിനിമകള്‍ പ്രധാന പങ്ക് വഹിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share1TweetSendShareShare

Latest from this Category

പ്രഗ്‌നാനന്ദയുടെ മൂത്ത സഹോദരി വൈശാലിക്കും ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി

സഹകാര്‍ഭാരതി ക്രെഡിറ്റ് സൊസൈറ്റി ദേശീയ കണ്‍വെന്‍ഷന് തുടക്കം

ശത്രുരാജ്യങ്ങളെ ചെറുക്കാൻ സ്ത്രീ ശക്തി; ആദ്യത്തെ വനിത  കമാൻഡിം​ഗ് ഓഫീസറെ നിയമിച്ച് നാവികസേന 

ഈ വർഷത്തെ നാവികസേനാദിനം ഹൈന്ദവവീര്യം മുഴങ്ങിയ സിന്ധു ദുർഗ് കോട്ടയിൽ

രാംലല്ലയ്ക്ക് നെയ്യുമായി നന്ദിരഥങ്ങള്‍ രാംധാം ഗോഘൃത് യാത്ര

ദത്താജി ദിഡോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം; മഹാരാഷ്ട്രയിലെ  കോളജുകള്‍ പങ്കാളികളാകാന്‍ യുജിസി നിര്‍ദേശം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രഗ്‌നാനന്ദയുടെ മൂത്ത സഹോദരി വൈശാലിക്കും ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി

സഹകാര്‍ഭാരതി ക്രെഡിറ്റ് സൊസൈറ്റി ദേശീയ കണ്‍വെന്‍ഷന് തുടക്കം

ശത്രുരാജ്യങ്ങളെ ചെറുക്കാൻ സ്ത്രീ ശക്തി; ആദ്യത്തെ വനിത  കമാൻഡിം​ഗ് ഓഫീസറെ നിയമിച്ച് നാവികസേന 

ഈ വർഷത്തെ നാവികസേനാദിനം ഹൈന്ദവവീര്യം മുഴങ്ങിയ സിന്ധു ദുർഗ് കോട്ടയിൽ

ആയുര്‍വേദം കേവലം ചികിത്സാ സമ്പ്രദായം മാത്രമല്ല, അത് സമഗ്രമായ ഒരു ജീവിതശൈലി: കേന്ദ്രമന്ത്രി വി. മുരളീധരന്‍

കേന്ദ്രഫണ്ട് ഉപയോഗിച്ച് മാര്‍ക്‌സിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ വിദ്യാലയങ്ങളിലെത്തിക്കാന്‍ നീക്കം: എന്‍ടിയു

കേരള കേന്ദ്ര സർവകലാശാല തിരഞ്ഞെടുപ്പ്; വൻ മുന്നേറ്റം നടത്തി എബിവിപി

രാംലല്ലയ്ക്ക് നെയ്യുമായി നന്ദിരഥങ്ങള്‍ രാംധാം ഗോഘൃത് യാത്ര

Load More

Latest English News

Police case against Christian priest and BJP leader and actor Krishnakumar for addressing pro-Israel rally

Three ASWCs join Bharat Navy fleet

Children cannot be paraded as cheer girls for LDF government’s programme, says HC

Building of second aircraft carrier from CSL endorsed

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies